കൊറോണയെ തുരത്താൻ" (വഞ്ചി പാട്ടിന്റെ ഈണത്തിൽ ) ഓ തിത്തിത്താരാ തിത്തിതൈ തിത്തെയ് തകത്തേയ്‌തേയ്തോം (2) കൊറോണയെ തുരത്തുവാൻ നമ്മളൊന്നായ് നിന്നിടേണം കൈകൾ നന്നായ് ഇടയ്ക്കിടെ കഴുകിടേണം. (ഓ തിത്തിത്താരാ ............) പറഞ്ഞതനുസരിച്ചു വീട്ടിൽത്തന്നെ തുടരേണം പുറത്തിറങ്ങാതെ നമ്മൾ കരുതിടെണം. (ഓ തിത്തിത്താരാ ................) പുറത്തേക്കിറങ്ങുമ്പോൾ നാം മുഖത്തു മാസ്കു കെട്ടേണം മഹാവ്യാധി തടയുവാൻ കരുതൽ വേണം. (ഓ തിത്തിത്താരാ .........................)
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത