സെന്റ് ആഗ്നസ് എച്ച്.എസ്സ്.മുട്ടുചിറ/അക്ഷരവൃക്ഷം/പ്രകൃതി

20:00, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kavitharaj (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതി

പുലർകാല സൂര്യന്റെ ലാളനം ഏൽക്കുമ്പോൾ
പുൽ പുൽനാമ്പിൽ എങ്ങുമേ വജ്ര ശോഭ
ഹിമ കണം ആകുന്ന മുക്കുത്തി ചാർത്തവേ
പുൽക്കൊടി നീ എത്ര സുന്ദരി
സൂര്യനെ കണികണ്ടുണരുന്ന പൂക്കളും
കാറ്റിലുലയുന്ന വൃക്ഷങ്ങളും
കളകളം മീട്ടി ഒഴുകുന്ന നദികളും
എത്ര മനോഹരം എൻ പ്രപഞ്ചം
പോയി മറഞ്ഞ കാലം എത്ര മനോഹരം
ഇനിയുള്ള കാലങ്ങൾ കഷ്ടകാലം
മനുഷ്യന്റെ ചെയ്തികൾ
സഹിച്ചു മടുത്തു രോഗിണിയാകുന്നു എൻ പെറ്റമ്മ.
കന്നുപൂട്ടിയ കാലം മറന്നു നാം
കർഷകൻ പാടിയ പാട്ടും
പ്രകൃതിയൊരുക്കിയ പച്ചപ്പറിയാതെ
നെട്ടോട്ടമോടുന്ന മാനവർ
പ്രകൃതിയെ സ്നേഹിച്ചു സ്നേഹം അറിയൂ
പ്രകൃതി തൻ താരാട്ട് കേട്ടുറങ്ങൂ
കണക്കില്ലാ വേദന നൽകിയാലും
പ്രതിഫലം ബാക്കി സ്നേഹം മാത്രം
വാത്സല്യം ഏകുന്ന താരാട്ടുപാടുന്ന
പെറ്റമ്മയാണെൻ പ്രകൃതി

ട്രിനിറ്റാ രാജു
9 എ സെൻറ് ആഗ്നസ് ഹൈസ്കൂൾ മുട്ടുചിറ
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത