ജി.എൽ.പി.സ്കൂൾ പരിയാപുരം/അക്ഷരവൃക്ഷം/കൊറോണ വൈറസ്

15:56, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Wikitanur (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ വൈറസ് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ വൈറസ്


പോരാടുവാൻ നേരമായിരിക്കുന്നു കൂട്ടരേ...
പ്രതിരോധ മാർഗത്തിലൂടെ
അല്പകാലം നാം അകത്തിരുന്നാലും
ആരും പരിഭവിക്കേണ്ടതില്ല.
ആളുകൾ കൂടുന്ന പരിപാടികൾക്ക്
പോവാതിരിക്കുക നമ്മൾ
സോപ്പുപയോഗിച്ച് ഇടയ്ക്കിടെ കൈകൾ
വൃത്തിയായി കഴുകുക നമ്മൾ
തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും നമ്മൾ തൂവാല കയ്യിൽ കരുതിടേണം.
പുറത്തിറങ്ങുമ്പോൾ മാസ്കു ധരിച്ചീടാം
വൈറസിനെ ചെറുത്തു നിൽക്കാം.
ആശങ്കയല്ല നമുക്കാവശ്യം
പിന്നെയോ, വേണ്ടത് ജാഗ്രത മാത്രം
ഒരുമിച്ച് കൈകോർത്ത് നേരിടാം
കൊറോണയെന്ന മഹാമാരിയെ

 

താരാ ചന്ദ്രൻ .സി
5 A ജി.എൽ.പി.സ്കൂൾ പരിയാപുരം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത