ഗവ. വി എച്ച് എസ് എസ് വാകേരി/അക്ഷരവൃക്ഷം/കാത്തിരിപ്പ്

13:48, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shajumachil (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കാത്തിരിപ്പ്

പോരാടുവാൻ നേരമായിന്നു കൂട്ടരേ
പ്രതിരോധമാർഗ്ഗത്തിലൂടെ
കണ്ണിപൊട്ടിച്ചിടാം നമുക്കീ ദുരന്തത്തിന്റെ
കരാള ഹസ്തങ്ങളിൽനിന്നും
ഒഴിവാക്കിടാം നമുക്കു സ്നേഹ സന്ദർശനം
ഒഴിനാക്കിടാം നമുക്കു ഹസ്തദാനം
അൽപകാലം അകന്നിരുന്നാലും
പരിഭ്രമിക്കേണ്ട നാം പിണങ്ങിടേണ്ട

മുന്നറിയിപ്പിനെ പരിഹസിച്ചു തള്ളും യുവത്വമേ
കരുതലില്ലാതെ കറങ്ങിടും സോദരരേ
നിങ്ങൾ നശിപ്പിപ്പതൊരു ജീവൻ മാത്രമല്ല
ഒരു സമൂഹത്തെയാകെയല്ലോ
ആരോഗ്യരക്ഷയ്ക്കുപാലിച്ചിടാം
ആരോഗ്യവകുപ്പിന്റെ കൽപ്പനകൾ
ആശ്വാസ വർത്തകൾ കേൾക്കും
നാളേക്കായി കരുതലോടെ കാത്തിരിക്കാം

ഷിഫ ഫാത്തിമ
3 B ജി വി എച്ച് എസ് എസ് വാകേരി
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത