ജി.യു.പി.എസ് പഴയകടക്കൽ/അക്ഷരവൃക്ഷം/'''പ്രപഞ്ച ഭീതി '''

13:14, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രപഞ്ച ഭീതി

ചൈനയിൽ നിന്നും വന്നൊരു മാറി
ലോകമെങ്ങും പടർത്തിയ ഭീതി
കൊറോണ എന്ന പേരുമായ് വന്നു
കോവിഡ് എന്ന് മാറിയ പേടി
തൊട്ടുകൂടാ ഇപ്പോൾ തീണ്ടിക്കൂടാ
കുശലത്തിനായ് പോലും വാ തുറന്നു കൂടാ
ജാതിയില്ലാ മതഭേദമില്ല
വലിയവനോ ചെറിയവനോ ഇല്ല
കറുത്തവനോ വെളുത്തവനോ
മുഖം മൂടി അണിഞ്ഞ ഒരു രൂപം മാത്രം
ഒരേ ഒരു രൂപം മാത്രം

കൈ പിടിക്കാൻ മാലാഖമാരും
കാവലിനായ് കാക്കി ഇട്ടോരും
കാത്തുകൊള്ളാൻ കൈകോർത്തിടുന്നോരേയും
നയിക്കുന്നതീ നാട്ടിൻ ഭരണാധികാരികളും
കേട്ടിട്ടുണ്ട് മുമ്പ് ഘോര ഗർജ്ജനങ്ങൾ
കണ്ടിട്ടുണ്ട് പ്രകൃതി തൻ താണ്ഡവങ്ങൾ
മാഞ്ഞു പോയിട്ടുണ്ട് പല മാരികളും
അതിജീവിക്കാം ഈ കാലവും
പതറില്ല ഒരു നുള്ള് ഇവിടെയും നാം

റയ്യാൻ എം
3 A ജി.യ‍ു.പി.എസ് പഴയകടയ്‌ക്കൽ
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത