ജി.എച്ച്.എസ്. അയിലം/അക്ഷരവൃക്ഷം/കരുതലുമുളള മനുഷ്യരാകാം നമുക്ക്

23:00, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheelukumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കരുതലുമുളള മനുഷ്യരാകാം നമുക്ക്
                ഇന്ന് ലോകത്തെ മുൾമുനയിൽ നിർത്തിയിരിക്കുന്ന രോഗമാണ് കോവിഡ് 19.മനുഷ്യരിലേക്കും പക്ഷികളിലേക്കും ഉൾപ്പെടെ രോഗം ഉണ്ടാകുന്ന വൈറസുകളാണ് കൊറോണ വൈറസ്സുകൾ. മനുഷ്യനുൾപ്പെടെയുള്ള സസ്തനികളുടെ ശ്വാസനാളത്തെയാണ് ഇത് ബാധിക്കുന്നത്. ഈ രോഗം ഇപ്പോൾ തന്നെ അധികം പേരുടെ ജീവനെടുത്തു കഴിഞ്ഞു. മനുഷ്യനിൽനിന്ന് മനുഷ്യനിലേക്ക് ആണ് ഈ രോഗം പകരുന്നത്. സ്പർശനത്തിലൂടെയും സംസാരിക്കുമ്പോൾ ഉണ്ടാവുന്ന സ്രവങ്ങളിലൂടെയും ഇത് പടരുന്നു.ഈ വൈറസ് ബാധിച്ച ആൾ തൊട്ട വസ്തുക്കൾ പിന്നീട് മറ്റാരെങ്കിലും സ്പർശിച്ചാൽ രോഗാണുക്കൾ അവരിലേക്ക് പകരുന്നു. അത്രയും നമ്മൾ സൂക്ഷിക്കണം...
                             1.പരിസര ശുചിത്വവും വ്യക്തിശുചിത്വവും പാലിക്കണം. 2. കൈകൾ എപ്പോഴും വൃത്തിയായി സോപ്പ് ഉപയോഗിച്ച് കഴുകണം. 3. തുമ്മുമ്പോഴും ചുമക്കുമ്പോഴും വായയും മൂക്കും തൂവാല ഉപയോഗിച്ച് മറയ്ക്കണം. 4. വൃത്തിയില്ലാത്ത കൈകൾ കൊണ്ട് മൂക്കിലും കണ്ണിലും വായിലും തൊടാതിരിക്കുക.  5. പനിയും ജലദോഷവും ചുമയും ഉള്ളവരിൽ നിന്നും അകലം പാലിക്കണം. ഈ ലക്ഷണങ്ങൾ ഉള്ളവർ ആശുപത്രിയിൽ പോകണം.
                                                 മനുഷ്യർ സ്വന്തമായി പാലിക്കേണ്ട അനവധി ആരോഗ്യ ശീലങ്ങൾ ഉണ്ട്.അതൊക്കെ പാലിച്ചാൽ നമുക്ക് പകർച്ചവ്യാധികളെയും രോഗങ്ങളെയും ഒഴിവാക്കാൻ സാധിക്കും. ഭക്ഷണത്തിനു മുൻപും പിൻപും കൈകൾ നന്നായി കഴിക്കുക. ആൾക്കൂട്ടം പാടില്ല. പുറത്തിറങ്ങുമ്പോൾ മുഖത്ത് മാസ്ക് ധരിക്കുക. നഖം വെട്ടി വൃത്തിയായി സൂക്ഷിക്കുക. ഫാസ്റ്റ് ഫുഡുകളും കൃത്രിമ ആഹാരങ്ങളും ഒക്കെ ഒഴിവാക്കുക. വീടുകളിൽ കഴിയുന്ന അത്രയും പച്ചക്കറികൾ നട്ടു പിടിപ്പിക്കുക. കടയിൽ നിന്നും വാങ്ങുന്ന  പച്ചക്കറികളും മറ്റും ചൂടുവെള്ളം ഉപയോഗിച്ച് വൃത്തിയാക്കിയ ശേഷം മാത്രം ഉപയോഗിക്കുക. പഴയകാല ജീവിതശൈലി നമ്മൾ തിരികെ കൊണ്ടുവരിക. നമ്മുടെ ശുചിത്വം നമ്മളെയും പ്രകൃതിയെയും വീണ്ടെടുക്കാൻ സഹായിക്കും. പേടി കൂടാതെ നമുക്ക് ഒരുമിച്ച് പോരാടാം. നല്ലൊരു നാളെക്കായി, ശുദ്ധവായുവിന് വേണ്ടി ,നല്ല ഭക്ഷണത്തിനു വേണ്ടി,നല്ല സമൂഹത്തിനുവോണ്ടി, നന്മയും കരുതലുമുളള മനുഷ്യരാകാം നമുക്ക്...
   
അനിജ ഡി.എൽ
4എ ഗവ.എച്ച് എസ് ,അയിലം
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം