ഗവൺമെന്റ് എച്ച്. എസ്. എസ് വെഞ്ഞാറമൂട്/അക്ഷരവൃക്ഷം/ ശുചിത്വം

ശുചിത്വം
  ശുചിത്വം മനുഷ്യ ജീവിതത്തിന്റെ ഏറ്റവും പ്രധാന ഘടകമാണ്.ശുചിത്വമില്ലാത്ത സ്ഥലങ്ങളിൽ പലതരം ന്മാരാക രോഗങ്ങളും പിടിപെടാം.അതുകൊണ്ടു തന്നെ നാം എത്രത്തോളം സ്ഥലങ്ങൾ ശുചിയാക്കാൻ പറ്റുമോ അത്രത്തോളം ശുചിയാക്കണം.പരിസര ശുചിത്വം പോലെ തന്നെയാണ് നമ്മൾ വ്യക്തി ശുചിത്വവും പാലിച്ചാൽ ഒട്ടേറെ രോഗങ്ങളെ നമ്മുക്ക് ഒഴിവാക്കാൻ കഴിയും.ശുചിത്വമില്ലാതെ കാരണത്താലാണ് കോവിഡ്-19 പോലെയുള്ള മാരക രോഗം മനുഷ്യരിൽ പിടിപെടാൻ കാരണം.ശുചിത്വമുള്ള സ്ഥലങ്ങളിൽ മാത്രമേ ആരോഗ്യം ഉണ്ടാവൂ.ശുചിത്വത്തിനു വേണ്ടി പല പദ്ധതികളും സർക്കാർ ഉണ്ടാക്കിയിട്ടുണ്ട്.ആരോഗ്യവും ശുചിത്വവും ഉണ്ടെങ്കിലേ രോഗവിമുക്തമായ ഒരു ജീവിതം ഉണ്ടാകൂ.
ശുചിത്വത്തിനു വേണ്ടി പലതരം പദ്ധതികൾ ഉണ്ടെങ്കിലും മലിനീകരമായ പല സ്ഥലങ്ങളും ഇപ്പോഴും നമ്മുടെ നാട്ടിലുണ്ട്.പൊതുനിരത്തിൽ മലിനീകരം വൃത്തിയാക്കാൻ നിയമിച്ചിരിക്കുന്ന പ്രവർത്തകർ പലപ്പോഴും വരാറില്ല.അങ്ങനെ പൊതു നിരത്തു മലിനമാക്കുന്നു.അതുകൊണ്ടു തന്നെ പൊതു നിരത്തു നരക തുല്യമാണ് . 
  പൊതുനിരത്തിലെ ഡസ്റ്റ് ബിൻ നിറഞ്ഞുകവിഞ്ഞിരിക്കുന്ന കാഴ്ച പല സ്ഥലത്തും നാം കണ്ടിട്ടുണ്ട് അതിൽ നിന്ന് ശ്വാസം മുട്ടുന്ന തരത്തിലുള്ള ദുർഗന്ധം ഉണ്ടാകുന്നു.അതിൽ ഈച്ച ,കൊതുക് എന്നിവ മുട്ടയിട്ടു പലതരം രോഗങ്ങൾ ഉണ്ടാകുന്നു.പിന്നെ ആ സ്ഥലം ശുചിത്വമില്ലാത്തവയായി മാറുന്നു.അതിനാൽ പലവിധത്തിലുള്ള രോഗങ്ങൾ നമുക്ക് ഉണ്ടാകുന്നു.ശുചിത്വം പാലിക്കേണ്ടത് നാം ഓരോരുത്തരുടെയും കടമയാണ്. 
ദേവിക രതീഷ്
8 ഐ ഗവ എച്ച് എസ് എസ് വെഞ്ഞാറമൂട്
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം