(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മാസ്ക്
കൊച്ചു കൂട്ടരെ ഒന്നു ശ്രദ്ധിക്കൂ
രോഗങ്ങളെ
തടയുവാനായ്
ഞാൻ പിറന്നല്ലോ
തുമ്മി തുമ്മി
ചുമച്ച് ചുമച്ച്
തെറിച്ചുവീഴും സ്രവങ്ങളിൽ
പടരും രോഗാണുവിനെ
തടയാൻ
എനിക്കു കരുത്തുണ്ടേ
മൂക്കു മൂടി
വായ മൂടി
രണ്ടു കൈകളാൽ
ചെവി പിടിച്ചിരിക്കും എന്നെ കൂട്ടുകൂട്ടണേ
പൊതു സ്ഥലങ്ങളിൽ പോകുമ്പം
കൂട്ടുപിടിക്കാൻ മറക്കരുതേ
കൂട്ടുപിടിക്കാൻ മറന്നാലയ്യോ
പൊല്ലാപ്പാവും പിന്നീട്