ജ്യോതിനിലയം എച്ച്.എസ്.എസ് സെൻറ് ആൻഡ്രൂസ്/അക്ഷരവൃക്ഷം/മഹാമാരി

21:50, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jyotinilayamhss (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഹാമാരി

മഹാവിപത്തൊഴിയാതെ പടരുന്നു
ലോകമെങ്ങും ഭീതിയൊഴിയാതെ
ചൈനയിലെ വിഹാനിൽ നിന്നും
ഉടലെടുത്തതാണീ വൈറസ് കൊറോണ.
രാജ്യങ്ങളെ മുഴുവനും മരണക്കയമാക്കി
താണ്ഡവമാടുകയാണീ കുഞ്ഞു വൈറസ്.
ഇതിനെ ചെറുക്കുവാൻ മരുന്നുകളില്ലന്നാൽ
ഇതിനെ ചെറുക്കുവാൻ നമുക്കുകഴിയും.
സാമൂഹിക അകലം പാലിച്ചുനിൽക്കുക
കൈകൾ നമ്മൾ ശുചിയാക്കിവയ്ക്കുക
എവിടെപ്പോയാലും മുഖാവരണം ധരിക്കുക
സർക്കാരിൻ നിർദേശങ്ങൾ പാലിച്ച് കഴിയുക.
നമുക്കായി സേവനം ചെയ്തു മുന്നേറുന്ന
നമ്മുടെ രാജ്യത്തിൻ നന്മയെ നമിക്കുക.

ആദിത്യൻ എ എസ്
8 A ജ്യോതിനിലയം എച്ച്.എസ്.എസ് സെൻറ് ആൻഡ്രൂസ്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത