ഗവൺമെന്റ് യു പി എസ്സ് വെള്ളറട/അക്ഷരവൃക്ഷം/*അതിജീവിക*

19:57, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Remasreekumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
*അതിജീവിക*      

ഊഷരയാം ഭൂമി പണ്ടൊരിക്കൽ
ഉണ്ണിക്കിടാവിനായ് തപമിരുന്നു
അബലയാമവളുടെ തപമൊടുവിൽ
മംഗളദീപത്തിൽ തിരി തെളിച്ചു.
പറവകൾ, ദ്രുമലത പുഷ്പവിലാസങ്ങൾ
മാനവർ, അടവികൾ പലപല രൂപത്തിൽ
അവളുടെ സ്വപ്നങ്ങൾ ചിറകണിഞ്ഞു.
കളിയും ചിരിയും കിനാവും പരസ്-
പര രാഗവും കൂടിക്കലർന്ന നേരം
ക്ഷിപ്രം പുറപ്പെട്ട വിഷപേമാരിയിൽ
സർവസൗഭാഗ്യവും തകർന്നടിഞ്ഞു.
മാനവർ തൻ മനം ദുഷകമായതും
അവനിയെ ഇരുട്ടറയ്ക്കുള്ളിലാക്കി.
പ്രതികാര ദാഹിയായ്‌ മാറീ പ്രകൃതിയും
മാനവ നാശം വിതയ്ക്കുവാൻ
അന്നോ പ്രളയത്തിൻ രൂപത്തിൽ
ഇന്നിതാ കൊറോണ എന്നത് മാറി.
നമ്മൾ കൂട്ടിലടച്ച പറവകൾ
ഇന്നു നാം കൂട്ടിലായത് കണ്ടിഹസിച്ചു പോയ്
ആരും വലിയവനല്ലെന്നറിയുവാൻ
ആരിലും രോഗം പടരുമെന്നറിയുവാൻ
ഇരുളിൽ തപിക്കുന്ന അവനിയെ വീണ്ടുമാ
പുലരി കാണിക്കുവാൻ... സുന്ദരിയാക്കുവാൻ
പ്രകൃതിയെ സ്നേഹിക്കാം
സ്നേഹസ്വരൂപിണിയായ് മാറ്റിടാം
അവളിലെ ശാന്തസ്വരൂപത്തെ കാത്തിടാം
ഒരുമിച്ചു നേരിടാമീ മഹാമാരിയെ
പവിത്രയാമംബതൻ മടിത്തട്ടിൽ മയങ്ങീടാം

*അമന്യു എസ്. ഡി*
5 A ഗവ യു പി എസ് വെള്ളറട
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത