കെ.റ്റി.ജെ.എം.എച്ച്.എസ്സ് ഇടമറ്റം/അക്ഷരവൃക്ഷം/രോഗപ്രതിരോധ കവിത

12:58, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Asokank (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
രോഗപ്രതിരോധ കവിത

തകർക്കണം തകർക്കണം
നമ്മളീ കൊറോണ തൻ കണ്ണിയെ
തുരത്തണം തുരത്തണം നമ്മളീ ലോക ഭീതിയെ ഭയപ്പെടേണ്ട കരുതലോടെ
ഒരുമയോടെ നീങ്ങീടാം മുന്നിൽ നിന്ന് പട നയിച്ച് കൂടെയുണ്ട് പോലീസും
മാസ്ക് കൊണ്ട് മുഖം മറച്ച് അണുവിനെ അകറ്റിടാം...
കൈ കഴുകി കൈ തൊടാതെ പകർച്ചയെ മുറിച്ചിടാം ....
ഒത്തുകൂടൽ ഒക്കെയും
നിറുത്തിടാം വെറുതെയുള്ള ഷോപ്പിംഗ്ങ്ങുകൾ വേണ്ട നമ്മൾ നിർത്തിടും
നാട്ടിൽ വരും പ്രവാസികൾ
വീട്ടിൽ തന്നെ നിൽക്കണം
ഭരണകൂടനിയന്ത്രണങ്ങൾ ഒക്കെയും പാലിക്കണം
തകർക്കണം തകർക്കണം
നമ്മളീ കൊറോണ തൻ കണ്ണിയെ
തുരത്തണം തുരത്തണം നമ്മളീ
ലോക ഭീതിയെ
മരണ ഭീതിയെ
ഈ കൊറോണയേ....
 

രോഷ്നി അനിൽ
10 A കെ.ടി.ജെ,എം എച്ച്എസ് ഇടമറ്റം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത