കൊറോണയെന്നൊരു ഭീകര രോഗം ലോകം മുഴുവൻ പടർന്നു കയറി നാടുകൾ തോറും കയറിയിറങ്ങി അവസാനം അത് ഇവിടെയുമെത്തി രാജ്യത്താകെ ലോക്ക് ഡൗണായി രാജ്യം മുഴുവൻ നിശ്ചലമായി ജനങ്ങളെല്ലാം വീട്ടിൽ തന്നെ പുറത്തിറങ്ങാൻ പറ്റാതായി പടർന്നു കയറും കൊറോണയെ നാം ഒറ്റക്കെട്ടായ് തുരത്തുക അതിനായ് കഴുകുക മടി കൂടാതെ ഇടവേളകളിൽ കൈകൾ നാം പൂരം, പിറന്നാൾ, ആഘോഷങ്ങൾ ഒഴിവാക്കീടുക മാളോരേ മൂക്കും വായും മറയ്ക്കുക നിങ്ങൾ പുറത്തു പോയാൽ കട്ടായം അകലം പാലിച്ചീടുക നാം സ്വയം ആൾക്കൂട്ടങ്ങൾ പാടില്ല വീട്ടിലിരിക്കും വിദ്യാർത്ഥികൾക്കായ് ബോറടി മാറ്റാൻ എസ്.എസ്.കെ പെയിന്റിംഗുണ്ടേ പോസ്റ്റർ രചനയും ഡയറിക്കുറിപ്പുകൾ ഉണ്ടേ ഉണ്ടേ കഥ, കവിത, ലേഖന മത്സരം വായനക്കുറിപ്പും ഉണ്ടേ ഉണ്ടേ തീർന്നിട്ടില്ലേ തീർന്നിട്ടില്ലേ വാർത്താ പത്രിക തയ്യാറാക്കാം സിനിമാ കണ്ടെങ്കിൽ അതും എഴുതാം ക്യാൻവാസ് - 2020ൽ