ജി എൽ പി എസ് അമ്പലവയൽ/അക്ഷരവൃക്ഷം/കൊറോണയുടെ ആത്മകഥ
കൊറോണയുടെ ആത്മകഥ
എന്റെ പേര് കൊറൊണ.ലോകം മുഴുവൻ എന്നെ പേടിച്ച് വീട്ടിൽ തന്നെ ഇരിക്കുകയാണ്.എന്നെ പേടിച്ച് ലോകം മുഴുവൻ ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്.ചൈനയിലെ ലിവൻ ലിയാങ് എന്ന വ്യക്തിയിലാണ് ഞാൻ ആദ്യം പ്രവേശിച്ചത്.വികസിത രാജ്യങ്ങളിൽ ചൈന ,ഇറ്റലി ,അമേരിക്ക ഇവയെല്ലാം എന്നെ പേടിച്ച് പകച്ച് നിൽക്കുകയാണ്.കേരളത്തിൽ ഞാൻ എത്തിയപ്പോൾ ഞാനാകെ അന്തം വിട്ട് പോയി.ഞാൻ എത്തുന്നതിന് മുൻപ് തന്നെ അവിടെ എന്നെ തുരത്താനുളള മാർഗങ്ങളും നടപ്പിലാക്കിയിരുന്നു.കേരളത്തിലെ ശക്തമായ ആരോഗ്യപ്രവർത്തനങ്ങൾ കൊണ്ടും ജനങ്ങളുടെ ശുചിത്വംകാരണവും എന്റെ പ്രവർത്തനങ്ങൾ നടപ്പിലാക്കാൻ കഴിഞ്ഞില്ല.എങ്കിലും ഞാൻ എത്ര കഷ്ടപ്പെട്ടിട്ടാണെന്നോ കാസർഗോഡും തിരുവനന്തപുരവും എറണാകുളവും എത്തിയത്.ആളുകൾ ബോധവാൻമാരായതോടെ ഞാൻ നശിക്കാൻ തുടങ്ങി.മനുഷ്യരുടെ അത്യാഗ്രഹം ,വിദ്വേഷം,വർഗീയത,ശുചിത്വമില്ലായ്മ,എന്നിവയ്ക്കൊക്കെ ഒരു പരിധി വരെ മാറ്റം വരുത്താൻ കഴിഞ്ഞു എന്ന സന്തോഷത്തോടെ ഞാൻ ഇവിടെ നിന്ന് പടിയിറങ്ങുകയാണ്.
|