കൊറോണ നാടുവാഴുന്ന കാലം മാനുഷരെല്ലാരുമൊന്ന് പോലെ. പാവങ്ങളില്ലാ പണക്കാരില്ല മാനുഷ്യരെല്ലാ മൊന്ന് പോലെ കള്ളൻമാർ കൊള്ളക്കാരൊന്നുമില്ലാ കൊല്ലും കൊലകളും തെല്ലുമില്ലാ പാറുന്ന കാറിൽ സവാരിയില്ലാ പായുന്ന വാഹനം റോഡിലില്ലാ ആർഭാട കല്യാണമൊന്നുമില്ലാ ആഭരണ പൊങ്ങച്ചം എങ്ങുമില്ലാ നാടും നഗരവും കാലിയാണേ നാശം വിതക്കും കൊറോണ യാണേ വീട്ടിലടങ്ങിയിരിപ്പതാണേ വീട്ടിന്നിറങ്ങിയാൽ ദോഷമാണേ ആട്ടിയകറ്റേണം കോവി ഡിനെ ആധിയ കറ്റേണം മാനവന്റെ
സാങ്കേതിക പരിശോധന - nija9456 തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത