പൊന്നിൻ കതിരിട്ടു പുഞ്ചവയലൊരു- തങ്കം വിളഞ്ഞപ്പോൾ ഭംഗി ഒരു ചെറുകൂട്ടമായ് പാറിപ്പറന്നിട്ടു- തത്തമ്മപ്പെണ്ണതാ വന്നടുത്തു. ഒരു ചെറുകതിർമണി ചുണ്ടിലു- മേന്തിക്കൊണ്ടവളെങ്ങോ പാറിപ്പറന്നു പോയി ഒരു കൊച്ചു കൊയ്ത്തരിവാളുമായി ആവഴി കൊയ്ത്തിനായ് നീലി- പ്പെണ്ണു വന്നു. ഒരു ചെറു കാറ്റിനോടു കിന്നാരം ചൊല്ലിയിട്ടൊരു പിടി ആദ്യമായ് കൊയ്തു വെച്ചു ഒരു പറ്റം കൊറ്റികൾ പാറിപ്പറന്നിട്ട- രികത്തു വന്നതാ ചേർന്നു നിന്നു ആയിരം പൊൻതിരി നീട്ടിയതു പോലെ സൂര്യനും പുഞ്ചിരി തൂകി നിന്നു. കളകളമൊഴുകുന്ന പുഴയുടെ വക്കത്തെ- ത്തണം നീലിപ്പെണ്ണിനു പോൽ സൂര്യനും വിടപറഞ്ഞകലേക്ക് മാഞ്ഞപ്പോൾ ഒരു പിടിയിലവൾ കൊയ്തു തീർത്തു