(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ആഗ്രഹം
ദുർഗന്ധമായൊരു അന്തരീക്ഷം
ദുഷ്ടതകളുള്ള മനസ്സുപോലെ
ദയനീയമാണീ കാഴ്ചകാണാൻ
ദൂരേക്കു പോകേണ്ട കാര്യമില്ല
കുളവും പുഴയും തോടുകളും
പ്ലാസ്റ്റിക് കൊണ്ട് നിറഞ്ഞിടുന്നു
കേരളം എന്ന ഹരിത നാടീപ്പോൾ
കുപ്പ കൊണ്ട് നിറഞ്ഞീടുന്നു
ദാഹങ്ങൾ മാറ്റുന്ന ശുദ്ധ ജലമിപ്പോൾ
ചെളിയും കറകളും കുന്നുകൂടി
നല്ല ആഹാരശീലങ്ങൾ ദൂരം മാറി
ഫാസ്റ്റഫുഡിനോ ടാർത്തികൂടി
രോഗങ്ങളില്ലാത്ത കേരളമിപ്പോൾ
രോഗങ്ങൾ കൊണ്ട് നിറഞ്ഞീടുന്നു
ദൂരെ മാഞ്ഞുപോയ വസന്ത കാലം
പട്ടിയെ വീണ്ടും വന്നെത്തുമോ
ഈ പ്രകൃതിയിൽ
ചിത്രങ്ങളായി പൂത്തുലഞ്ഞ നാട്
ഇനിയും കണ്ണിൽ കാണാനാകുമോ
ഈ മായാജാലം .