21:03, 26 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stellamarislps(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട് = ഭൂമിതൻ സഹനം | color = 2 }} <center> <poem> അമ്മ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അമ്മതൻ മടിതട്ടിൽ പെറ്റുവീണാദ്യമായ്
ഭൂമിതൻ താളമറിഞ്ഞൂ
അച്ഛൻതൻ കൈപിടിച്ചാദ്യമായ്
ഭൂമിതൻ നെറുകയിൽ പിച്ചവച്ചു നടന്നു
ഭൂമിതൻ വാത്സല്യം കാറ്റും, തണുപ്പും,
ചൂടേറ്റും ഞാൻ
ഒരു വടവൃക്ഷം പോൽ വളർന്നു
ഭൂമിയെ നോക്കി ഞാനും എൻ കൂട്ടരും
പൊട്ടിച്ചിരിച്ച് ആർത്തട്ടഹസിച്ചു
ഭൂമിതൻ മാറിടം പൊട്ടിപ്പിളർത്തി ഞാൻ
കൂറ്റൻ കെട്ടിടം പണിതു
മാനുഷ്യൻ എന്ന ഞാൻ
ഭൂമിയെ ചൂഷണം ചെയ്തു തുടങ്ങി
ഭൂമി എന്നൊരു അമ്മയെ
വേദനിപ്പിച്ചു തുടങ്ങി
ഭൂമിതൻ സഹനം സഹിക്കാതെ
താണ്ഡവം ആടി തുടങ്ങി
വ്യാധികൾ, മാരികൾ, പ്രളയം എന്നിങ്ങനെ
പലതും നാമറിഞ്ഞു
മാറുക, മാറുക മനുഷ്യാ നീ
മാറുക, മാറുക മനുഷ്യാ നീ