തെളിനീരൊഴുകും അരുവികളും തിമർത്തു പെയ്യും പെരുമഴയും ഗ്രാമത്തിന്റെ വഴികളിലെല്ലാം തണൽ വിരിച്ച കുളിർ മരവും തെങ്ങോലയുടെ തുമ്പിൽ ചെറുചെറു കൂടുകൂട്ടും കുരുവികളും മാമ്പഴ മധുരം നുകരാൻ അണയും തത്തയുമൊത്തിരി പറവകളും വിളഞ്ഞു നിൽക്കും കതിരുകൾ മീതെ പറന്നു പോകും പ്രാവുകളും. ചന്തം നൽകിയ കാഴ്ചകളെല്ലാം എങ്ങു മറഞ്ഞു മലനാടേ.....?
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത