നാവാമുകുന്ദ ഹയർ സെക്കന്ററി സ്കൂൾ തിരുനാവായ/അക്ഷരവൃക്ഷം/ കോവിഡും കേരളവും

10:38, 26 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡും കേരളവും

കൊറോണ അഥവാ കോ വിഡ് 19 ലോകമെങ്ങുമുള്ള കോടിക്കണക്കിന് ജനങ്ങൾ ഇന്ന് വീടുകളിൽ ഭീതിയുടെ ചങ്ങലകളാൽ ബന്ധിക്കപ്പെട്ടിരിക്കുന്നതിന്റെ പ്രധാന കാരണം. മനുഷ്യന്റെ നഗ്‌ന നേത്രങ്ങൾക്കതീതമായ ജീവലോകത്തിന്റെ അതിസൂക്ഷ്മമായ ചില ജീവിത വർഗ്ഗങ്ങളിലൊന്ന്. സാധാരണ മൃഗങ്ങളിൽ കണ്ട് വരുന്ന ഈ വൈറസ് ജനിതകപരമായ ചില മാറ്റങ്ങൾ മൂലം കൂടുതൽ ശക്തിപ്രാപിക്കുകയും വളരെ അപകടകാരിയായി മാറുകയും ചെയ്തു. ചൈനയിൽ നിന്നും തുടങ്ങി ലോകമെമ്പാടും വ്യാപിച്ചു കിടക്കുന്ന ഈ രോഗം മനുഷ്യർക്ക് പുറമേ മൃഗങ്ങളിലേക്കും വ്യാപിക്കുന്നു എന്നാണ് അറിയിയുന്നത്. ലോകത്തെ തന്നെ നിശ്ചലമാക്കിയ ഈ രോഗം മൂലം ലക്ഷക്കണക്കിനു മനുഷ്യ ജീവനുകളാണ് അപഹരിച്ചത്. ആദ്യം രോഗികളുടെ കാര്യത്തിൽ മുൻപന്തിയിൽ നിന്നിരുന്ന കേരളം പിന്നീട് രോഗികളുടെ ചികിത്സയിലും പരിചരണത്തിലും എടുത്ത നിലപാടുകളും നടപ്പിലാക്കിയ കർശനമായ നിയന്ത്രണങ്ങളാലും രോഗികളുടെ എണ്ണത്തിൽ ക്രമേണ കുറവു വരുന്നതിന് കാരണമായി. കോ വിഡ് 19 ഈ മഹാമാരി ലോകമെമ്പാടും നാശം വിതച്ചെങ്കിലും പ്രകൃതിക്ക് അത് അനുകൂല കാലാവസ്ഥയാണ് സൃഷ്ടിച്ചത്. ഇന്ന് മനുഷ്യർ പ്രകൃതി യാേടിണങ്ങി ജീവിക്കാൻ പഠിച്ചിരിക്കുന്നു. പുക പടലങ്ങളാൽ മലിനീകരിക്കപ്പെട ആകാശം തെളിഞ്ഞിരിക്കുന്നു. നദികളുടെ പരിശുദ്ധി വീണ്ടെടുത്ത് കളകളാരവത്താൽ അവ ഒഴുകാൻ തുടങ്ങിയിരിക്കുന്നു. സസ്യലതാതികൾ വീണ്ടും തളിർത്ത മരങ്ങൾ ഫലപുഷ്പങ്ങളാൽ നിറഞ്ഞ് പ്രകൃതി തന്റെ പച്ചപ്പ് നിലനിർത്തിയിരിക്കുന്നു. പക്ഷികൾ പുതു ഈണത്തിൽ പാട്ട് പാടാൻ തുടങ്ങിയിരിക്കുന്നു. ഇന്ന് കുരുന്നുകളും മുതിർന്നവരും മൊബൈൽ ഫോണും ടി.വി മാറ്റി നിർത്തി മറന്ന് പോയ പല കളികളിലും ഏർപ്പെടുന്നു. അപരിചിതരായ അയൽക്കാർ ഇന്ന് പരിചിതരായി മാറിക്കഴിഞ്ഞു. പരിസരം വീക്ഷിച്ച് നാട്ട് വിഭവങ്ങളാൽ അടുക്കള സമ്പുഷ്ടമാക്കുന്നു. തൊടിയിലെ പച്ചക്കറിയുടെ സ്വാദ് ഫാസ്റ്റ് ഫുഡിന്റെ രുചിയെ വെല്ലുന്നതാണെന്ന് തിരിച്ചറിയുന്നു. ഇന്ന് പ്രകൃതിയിൽ വിഷവായു വില്ല . പകരം ശുദ്ധവായു . വിശപ്പിന്റെ വില അറിയുന്നു. മനുഷ്യത്വത്തിന്റെ വിത്തുകൾ മനുഷ്യമനസ്സിൽ വിതയ്ക്കപ്പെട്ടിരിക്കുന്നു. എന്നാൽ ഇതേ സമയം മറുവശത്ത് ദുരിതം അനുഭവിക്കുന്നവർ കുറവല്ല. രോഗത്തെ പ്രതിരോധിക്കാൻ രാവും പകലും കഷ്ടപ്പെടുന്ന നിയമപാലകർക്കും ആരോഗ്യ പ്രവർത്തകർക്കും ഒപ്പം സർക്കാറിനും നന്ദി പറയാതെ വയ്യ. അവരുടെ പരിശ്രമഫലമാണ് ഇന്ന് കേരളത്തെ ഈ നിലയിൽ പിടിച്ച് നിറുത്തുന്നത്. ലോകം ഭീതിയോടെ വീക്ഷിക്കുന്ന ഈ മഹാമാരിക്ക് ഒരു അറുതി വരാനാണ് ലോകം കാത്തിരിക്കുന്നത്. ഇന്ന് കേരളം രോഗ അതിജീവനത്തിൽ ഇന്ത്യയിൽ തന്നെ മുൻപന്തിയിലാണ്. അതികം വൈകാതെ തന്നെ ഈ മഹാമാരിക്കറുതി വരുമെന്ന് നമുക്ക് പ്രത്യാശിക്കാം.

ശ്രീഷ്മ എ. കെ
7 G നാവാമുകുന്ദ ഹയർ സെക്കന്ററി സ്കൂൾ തിരുനാവായ
തിരൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - ലേഖനം