എസ്.എം.എച്ച്.എസ്.എസ് അറക്കുളം/അക്ഷരവൃക്ഷം/ആർജിത ശക്തി

ആർജിത ശക്തി

മനുഷ്യൻ ചെയ്യുന്ന ഒരോ പ്രവർത്തികളും നാളേക്ക് ഉപകരിക്കും എന്ന ചിന്ത പണ്ടു കാലത്ത് നിലനിന്നിരുന്നു. ഉദാഹരണമായി വൃക്ഷങ്ങൾ നട്ടുപിടിപ്പിക്കുന്നവന് തന്റെ ജീവിതകാലത്ത് അതിന്റെ പ്രയോജനം കിട്ടിയെന്നു വരില്ല. എന്നാൽ ആധുനിക മനുഷ്യൻ ഈ ചിന്തയിൽ നിന്ന് അകന്ന് സ്വാർത്ഥനായിരിക്കുന്നു. പഴയ കാലത്തെ അപേക്ഷിച്ച് ഇന്ന് രോഗങ്ങൾ വർധിച്ചു വരുന്നു.

ഏതൊരു ജീവിവർഗത്തിന്റെയും നിലനിൽപ്പിന് രോഗപ്രതിരോധ ശേഷി നേടിയെടുക്കുക എന്നത് അത്യാവശ്യമാണ്. എല്ലാ മരുന്നുകളും കൈവശമുണ്ടെന്ന് അഭിമാനിക്കുന്ന മനുഷ്യന് വെല്ലുവിളിയായി ചില വൈറസുകൾ എന്നും ഉദയം ചെയ്തിട്ടുണ്ട്. ജന്മനാ രോഗപ്രതിരോധ ശേഷി മനുഷ്യനിലുണ്ട്. ചില രോഗങ്ങൾ ഉണ്ടാകുമ്പോൾ ശരീരത്തിൽ രൂപപ്പെടുന്ന ആന്റിബോഡികൾ നൽകുന്ന ഇമ്യൂണിറ്റിയും വാക്സിനുകളിലൂടെ ലഭിക്കുന്ന പ്രതിരോധ ശേഷിയും മനുഷ്യനുണ്ട്.

പ്രായം വർധിക്കും തോറും അവന്റെ രോഗപ്രതിരോധ ശേഷി നഷ്ടപ്പെടുന്നു. ജീവിത ശൈലീരോഗ ങ്ങളും ഇതിനുകാരണമാണ്. ചിട്ടയായ ജീവിതവും ആരോഗ്യ പരിപാലനവും നമ്മുക്ക് അത്യാവശ്യമാണ്. രോഗം വന്നിട്ട് ചികൽസിക്കുന്നതിനേക്കാൾ നല്ലത് അതിനെ തടയുന്നതാണ്. രോഗ കാരണങ്ങൾ കണ്ടെത്തി അതിനെ പ്രതിരോധിക്കുക എന്നത് ഈ മഹാമാരി കാലത്ത് പ്രധാന്യമർഹിക്കുന്നു. ഇതിലൂടെ രോഗത്തേയും രോഗം വ്യപിക്കാനുള്ള സാഹചര്യങ്ങളേയും വേരോടെ പിഴുതെറിയാം.

ഭക്ഷണ ശീലങ്ങളിലെ മാറ്റങ്ങൾ രോഗം ക്ഷണിച്ചു വരുത്തുന്നതാണ്. പാടത്തും പറമ്പിലും വിളയുന്ന നാടൻ ഭക്ഷണവിഭവങ്ങളിലേക്ക് തിരിയാം. അങ്ങനെ ഒരു നല്ല ആരോഗ്യ കേരളം നമ്മുക്ക് കെട്ടിപടുക്കാം.

ഗോപിക ഗംഗാധരൻ
IX B എസ്.എം.എച്ച്.എസ്.എസ് അറക്കുളം
അറക്കുളം ഉപജില്ല
ഇട‍ുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - ലേഖനം