കെ. വി. എം. യു. പി. എസ് പൊൽപ്പുള്ളി/അക്ഷരവൃക്ഷം/കാലത്തിൻ്റെ പോക്ക്

21:46, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Padmakumar g (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കാലത്തിൻ്റെ പോക്ക്


പഴമയെ തള്ളിപ്പറഞ്ഞ് നമ്മൾ
പഴുതുകളൊക്കെ അടച്ചു നമ്മൾ
പലവട്ടം തെറ്റുകൾ ചെയ്തു നമ്മൾ
പരിസരമൊക്കെ മറന്നു നമ്മൾ

 
വീട്ടിലും നാട്ടിലും ഓടി നമ്മൾ
വേഗതയേറി നടന്ന നമ്മൾ
വൈറസിനമ്പേറ്റ് വാടി നമ്മൾ
വീടിനകം പുക്ക് നില്പു നമ്മൾ


വഴിയെത്ര ദൂരം നടന്നാലും നാം വലിയവനല്ലെന്ന് ചിന്തിച്ചാലും വലയിൽവീണ കിളികളെ പോൽ.
വലയും നാമെല്ലാം ചിന്തിച്ചാലും.


വൈറസിൻ വേഗതയെത്ര മാത്രം
വലിയവൻ ചെറിയവൻ എന്നില്ലാതെ
വരുവാനിനി ലോകമൊന്നില്ല കേൾ
വറുതിക്കിനിമറ്റെന്ത് കാര്യം വേണ്ടൂ.

 

ശ്രീലക്ഷ്മി എസ്
5 B കെ. വി. എം. യു. പി. എസ് പൊൽപ്പുള്ളി
ചിറ്റൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത