ഡി.എൻ.ഒ.യു.പി.എസ് കരുവാരകുണ്ട്/അക്ഷരവൃക്ഷം/പരിസര ശുചിത്വവും രോഗ പ്രതിരോധ നടപടികളും

20:51, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Manojjoseph (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസരശുചിത്വവും രോഗപ്രതിരോധ നടപടികളും

ഓരോ ജീവിയും അതിനു ചുറ്റുപാടുമുള്ള ജൈവവും അജൈവ ജീവികളോടും പരസ്പരാശ്രയത്തിലും സഹവർത്തനത്തിലുമാണ് നിരന്തരം ജീവിക്കുന്നത്. ഓരോ പ്രദേശത്തെയും മനുഷ്യരുടെ ആരോഗ്യ പ്രശ്നങ്ങളെ കുറിച്ച് നാം പഠിക്കുകയും പ്രതിരോധിക്കുകയും ചെയ്താൽ മാത്രമേ മനുഷ്യസമൂഹത്തിന് നിലനിൽപ്പുള്ളൂ.

മഴക്കാലമാണിനി വരുന്നത്. നാം ജാഗ്രത പുലർത്തിയില്ലെങ്കിൽ ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്ന കൊറോണ പോലുള്ള വൈറസ് രോഗങ്ങൾ നമ്മെ വിട്ടു പോവില്ല. ഇത്തരം പകർച്ചവ്യാധികളുടെ വ്യാപനം ഇപ്പോൾ നമ്മുടെ ഒരു പൊതുജനാരോഗ്യ പ്രശ്നമായി മാറിയിരിക്കുന്നു. ജലം, കൊതുക് എന്നിവ മൂലമുണ്ടാകുന്ന രോഗവ്യാപനം നമ്മുടെ നാട്ടിലെ ഒരു പ്രശ്നം ആയിരിക്കുകയാണ്. ഇവയെല്ലാം പെട്ടെന്നൊരു ദിവസം രൂപപെട്ടതല്ല. വർഷങ്ങളായി നമ്മുടെ ജീവിതശൈലിയിൽ വന്ന മാറ്റം, സാമൂഹ്യ ശുചിത്വക്കുറവ്, ജലമലിനീകരണം, നഗരവൽക്കരണം, വലിച്ചെറിയൽ സംസ്കാരം, എന്നിവയാണ് ഇതിന് കാരണം.

പാതയോരങ്ങളിൽ കുമിഞ്ഞുകൂടി കിടക്കുന്ന മാലിന്യങ്ങളും, മലിനജലം കെട്ടിനിൽക്കുന്ന ഓടകളും, മാലിന്യം കെട്ടിനിൽക്കുന്ന ചന്തകൾ, അങ്ങാടികൾ കൊതുക് , ഈച്ച എന്നിവയുടെ ഭീമമായ വർധനവിന് കാരണമാകുന്നു. ജലശുദ്ധീകരണം,കൊതുക് നിയന്ത്രണം, മാലിന്യ സംസ്കരണം, വ്യക്തിശുചിത്വം, പരിസരശുചിത്വം, എന്നിവയാണ് ഇതിന് പ്രധാനമായുള്ള പ്രതിവിധികൾ. കൊതുക്, ജലം മൂലമുണ്ടാകുന്ന രോഗപ്രതിരോധ പ്രവർത്തനങ്ങൾ ആയ കൊതുകു പെരുകുന്ന സാഹചര്യങ്ങൾ, വീടിനു ചുറ്റുമുള്ള ചിരട്ട, കുപ്പി, മുട്ടത്തോട്, തൊണ്ട്, ടയർ, പ്ലാസ്റ്റിക് മാലിന്യങ്ങൾ, കപ്പ്, എന്നിവയിൽ കെട്ടിനിൽക്കുന്ന വെള്ളം ഒഴിവാക്കുക, കുപ്പി എന്നിവയിൽ കെട്ടിനിൽക്കുന്ന വെള്ളം ഒഴിവാക്കുക, ടെറസ്, സൺഷേഡ് എന്നിവയിൽ കെട്ടിനിൽക്കുന്ന വെള്ളം ഒഴുക്കിക്കളയുക, വെള്ളം ശേഖരിക്കുന്ന ടാങ്കുകൾ കൊതുകുവല കൊണ്ട് മൂടുക, റബ്ബർപാൽശേഖരിക്കാനുള്ള ചിരട്ട, കപ്പ് എന്നിവ ആവശ്യശേഷം കമ്മിഴ്ത്തി വെക്കുക, കെട്ടിനിൽക്കുന്ന വെള്ളത്തിൽ മണ്ണെണ്ണ മുതലായ നാശിനികൾ ഉപയോഗിച്ച് കൂത്താടികളെ നശിപ്പിക്കുക, വെള്ളം ശേഖരിക്കുന്ന പാത്രങ്ങൾ ആഴ്ചയിലൊരിക്കൽ വൃത്തിയാക്കുക, ഫ്രിഡ്ജ്, കൂളർ എന്നിവയുടെ അടിഭാഗത്ത്‌ ശേഖരിക്കപ്പെടുന്ന വെള്ളം ആഴ്ചയിലൊരിക്കൽ ഒഴിവാക്കുക, അക്വേറിയത്തിലെ വെള്ളം ഇടയ്ക്കിടെ മാറ്റുകയോ ഗപ്പി, ഗംബോസിയ തുടങ്ങിയ മത്സ്യങ്ങളെ നിക്ഷേപിക്കുകയോ ചെയ്യുക, എന്നിവ ചെയ്താൽ കൊതുക്, ജലം മൂലമുണ്ടാകുന്ന രോഗങ്ങളെ പ്രതിരോധിക്കാൻ ഒരു പരിധി വരെ സാധിക്കും.

ഭക്ഷണശേഷവും മുമ്പും കൈകൾ രണ്ടും സോപ്പിട്ട് കഴുകുക, ഇടക്കിടെയുള്ള കൈ കഴുകൽ, തുമ്മുമ്പോഴും ചുമക്കുമ്പോഴും വായ തൂവാല കൊണ്ട് മൂടുക, പൊതുസ്ഥലങ്ങളിൽ തുപ്പാതിരിക്കുക എന്നിവ കൊറോണ പോലെയുള്ള വൈറസ് രോഗങ്ങൾ തടയാൻ സാധ്യമാവും. ചുരുങ്ങിയത് രോഗ വ്യാപനത്തെയെങ്കിലും നിയന്ത്രിക്കാൻ സാധ്യമാവും.. ജനാരോഗ്യ സാമൂഹ്യ പ്രവർത്തകരുടെ നിർദേശങ്ങൾ പാലിച്ചാലേ നമുക്ക് വൈറസ്, ബാക്ടീരിയ മുതലായവ പോലെയുള്ള പകർച്ചവ്യാധികളെ നമ്മുടെ സമൂഹത്തിൽ നിന്നും നാട്ടിൽ നിന്നും അകറ്റാൻ സാധ്യമാവുകയുള്ളൂ. നമുക്ക് പ്രതിരോധിക്കാം ഒറ്റക്കെട്ടായിപ്രതിരോധിക്കാം.

അശീഖ മുർഷിദ
7 A ഡി എ൯ ഒ യു പി എസ് കരുവാരകുണ്ട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം