വി.എസ്.യു.പി.എസ് ചിറക്കടവ്/അക്ഷരവൃക്ഷം/അവധിക്കാലം

17:44, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kavitharaj (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അവധിക്കാലം

പെട്ടന്നു കിട്ടിയോരാവധി
അതിലെത്ര സന്തോഷമെനിക്കിന്ന്
ആടി തിമർത്തു കളിച്ചു രസിക്കുവാൻ
ഒത്തിരി ഞാനും മോഹിച്ചു
നാളെ കളിക്കുവാൻ ഏതൊക്കെ
കളികൾ ആരൊക്കെ കൂട്ടുകാർ
എത്തിടുമെന്നോർത്തു കിടന്നു
ഞാൻ നിദ്ര പുൽകി
കളകൂജനം കേട്ടുണർന്ന ഞാൻ
ഏറെ സന്തോഷത്തോടെ കളിയാടൂവാൻ
അപ്പോൾ അമ്മ തൻ വാക്കുകൾ
എൻ ചെവിക്കുള്ളിൽ മുഴങ്ങി
ഏതോ വൈറസ് മഹാമാരി പരത്തി
ഇനി കൂട്ടുകൂടേണ്ട കളിയാടിടേണ്ട
ഒരുമിച്ചിരിക്കേണ്ട
ഒരു കൈയ്യകലം പാലിച്ചു പോണം
വീട്ടിൽ തന്നെ ഇരുന്നു കൊൾക
മാറുമി ക്കാലവും രോഗവും
എന്നൊരാശ്വാസമോതിയെൻ അമ്മയും
 

ഗൗതം എസ് പിള്ള
5 എ വി.എസ്.യു.പി.എസ് ചിറക്കടവ്
കാഞ്ഞിരപ്പള്ളി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Alp.balachandran തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത