പി.കെ.എസ്.എച്ച്.എസ്.എസ് കാഞ്ഞിരംകുളം/അക്ഷരവൃക്ഷം/പ്രതിരോധമാണ് പോംവഴി

15:43, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 281848 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രതിരോധമാണ് പോംവഴി

നിലവിളി മുറവിളി ഉയർന്നു കേൾക്കാം ഭൂമിയിൽ
ഭയാനകം ഭയാനകം ഇൗ നിലവിളി ഭയാനകം
പണ്ഡിതൻ എന്നില്ലവിടെ പാമരൻ എന്നില്ലവിടെ
മഹാമാരിക്ക് മുന്നിലിന്ന് ഏവരും സമം സമം
ഇന്ന് ഏവരും സമം സമം


തട്ടിപ്പുകൾ വെട്ടിപ്പുകൾ കലാപങ്ങൾ കപടങ്ങൾ
വർഗീയത കരിഞ്ചന്ത അസൂയകൾ വെറുപ്പുകൾ
മഹാമാരിക്ക് മുന്നിലിന്നു
കീഴടങ്ങുന്നു ഏതുമെ
കീഴടങ്ങുന്നു ഏതുമേ

ശുചിത്വം നാം പാലിച്ചിടാം
പരിസ്ഥിതിയെ രക്ഷിക്കാം
കരങ്ങൾ കോർക്കാതെ നാം
മനസ്സുകൾ കോർത്തിടാം
ആശങ്ക വേണ്ട ജാഗ്രത
പ്രതിരോധമാണ് പോംവഴി
പ്രതിരോധമാണ് പോംവഴി

 

ഏയ്ഞ്ചൽ .പി .വി
8 B പി.കെ .എസ് .എച്ച്.എസ് .എസ് .കാഞ്ഞിരംകുളം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohankumar.S.S തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത