(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒരു മരം
ഒരു കുരു മണ്ണിൽ നട്ടുനനച്ചാൽ
ഒരു മരമായീടും
ആ മരമൊരു വൻമരമായാൽ
തണലായ് തീർന്നീടും
ആ മരമരുളും തണലിൽ
ഭൂമി തണുത്തീടും
ഓമൽ പറവകളായിരമായിര-
മാഗതരായ് പാടും.
ആ മരമരുളും കുളിരിൽ ചെടികൾ
നൃത്തം ചെയ്തീടും
കാറ്റും മഴയും വെയിലും മഞ്ഞും
കൂട്ടിനണഞ്ഞീടും
ഒരു കുരു മണ്ണിൽ നട്ടുനനച്ചാൽ
ഒരു മരമായീടും
ആ മരമൊരു വൻമരമായാൽ
തണലായ് തീർന്നീടും