ജി.യു.പി.എസ്. വീമ്പൂർ/അക്ഷരവൃക്ഷം/മാതൃകയായ ലക്ഷ്മി

14:28, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vanathanveedu (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
 മാതൃകയായ ലക്ഷ്മി     

വിദേശത്ത് പോയി ഡോക്ടറേറ്റിന് പഠിക്കുകയാണ് ലക്ഷ്മി. ജനങ്ങൾക് സേവനം ചെയ്യുക എന്നതായിരുന്നു അവളുടെ ഏറ്റവും വലിയ ആഗ്രഹം. അങ്ങനെ പഠിപ്പും ജീവിതവും നല്ല രീതിയിൽ മുന്നോട്ടു പോയികൊണ്ടിരിക്കെ ആണ് കൊറോണഎന്ന മാരകരോഗം അവിടെ പടർന്നു പിടിച്ചത്. അവിടെ ഉള്ള ആളുകളെ സേവിക്കാൻ ആഗ്രഹമുള്ള കാര്യം അവൾ അച്ഛൻ അമ്മയെയും അറിയിച്ചു. പക്ഷെ അവർ അതിനു സമ്മതിച്ചില്ല. നിവർത്തിയില്ലാതെ ലക്ഷ്മി നാട്ടിലേക്ക് വരാൻ തീരുമാനിച്ചു. നാട്ടിൽ എത്തി. വേണ്ട ചെക്കപ്പുകൾ ചെയ്തു. കുഴപ്പമില്ല, അവൾ വീട്ടിലേക് പോയി. വർഷങ്ങൾക്കു ശേഷം വീട്ടുകാരെ കണ്ടതിൽ അതിയായി സന്തോഷിച്ചു. സ്വന്തം കാറിൽ നാട് മുഴുവൻ അവൾ ചുറ്റി നടന്നു. അവിടവിടെ യായി മാലിന്യ കൂമ്പാരം കണ്ട് അവൾക് ദേഷ്യം വന്നു. രണ്ടു ദിവസങ്ങൾക്കു ശേഷം അവൾ ഒരു വാർത്ത കേട്ടു. അടുത്ത വീട്ടിലെ അനാഥനായ കുഞ്ഞിനെ കാണുന്നില്ല. കൊറോണ ആണെന്നാണ് എല്ലാവരുടെയും അഭിപ്രായം. അതു കൊണ്ട് തന്നെ ആരും അവനെ ശുശ്രൂഷിക്കാൻ തയ്യാറായില്ല. ഇതു കേട്ട അവൾക്ക് വല്ലാത്ത വിഷമം തോന്നി. അവൾ ആ കുട്ടിയെ രക്ഷിക്കാൻ തന്നെ തീരുമാനിച്ചു. വീട്ടിലുള്ളവരെല്ലാം അവൾക് പൂർണ്ണ പിന്തുണയും നൽകി. അന്ന് രാത്രി അവൾ അതിനുള്ള തയ്യാറെടുപ്പുകൾ തുടങ്ങി.
പിറ്റേന്ന് അവൾ പതിവിലും നേരത്തെ ഉണർന്നു സ്വയം മുൻ കരുതലെടുത്തു വീട്ടുകാരോട് യാത്ര പറഞ്ഞു ആ കുട്ടിയുടെ വീട്ടിലേക്ക് പോയി. അവിടെയെത്തി ആ കുട്ടിയോട് സംസാരിച്ചപ്പോൾ അവൾക് മനസിലായി അവൻ സർക്കാരിന്റെ നിയമം മുഖ വിലക്കെടുക്കാതെ പല സ്ഥലങ്ങളിൽ പോയി വന്നതാണെന്നും അതു വഴിയാണ് രോഗം വന്നതെന്നും. ഒട്ടും വൈകിക്കാതെ അവൾ വിവരം ആരോഗ്യ വകുപ്പിനെ അറിയിച്ചു. അവനു വേണ്ട നിർദേശങ്ങൾ നൽകി. ആരോഗ്യ പ്രവർത്തകർ എത്തി അവനെ കൊണ്ട് പോയപ്പോൾ അവളും കൂടെ പോയി ആശുപത്രിയിൽ ഉള്ള മറ്റു രോഗികളെ പരിചരിച്ചു. അപ്പോഴേക്കും നല്ല ആരോഗ്യ പ്രവർത്തക എന്ന നിലയിൽ അവൾ അറിയപ്പെട്ടു കഴിഞ്ഞിരുന്നു. അവളുടെയും മറ്റു ആരോഗ്യ പ്രവർത്തകരുടെയും കഠിന പ്രയത്നം കൊണ്ട് ആ കുട്ടി സുഖം പ്രാപിച്ചു. അതിനു ശേഷം ശുചിത്വത്തെ കുറിച്ചും പരിസ്ഥിതി സംരക്ഷഹിക്കുന്നതിന്റെ ആവശ്യകത യെ കുറിച്ചും പ്രതിരോധ ശേഷിയെ കുറിച്ചും അവൾ നാട്ടുകാരെ ബോധവത്കരിച്ചു. ജനങ്ങൾ ഒറ്റ ക്കെട്ടായി അവളുടെ വാക്കുകൾ മുഖവിലക്കെടുത്തു നാട് വൃത്തിയാക്കി. അങ്ങനെ ഒരു പുതിയ നാട് തന്നെ അവൾ രൂപീകരിച്ചു. "ശുചിത്വമില്ലാത്തത് കൊണ്ടാണ് നമുക്ക് രോഗങ്ങൾ പിടി പെടുന്നത്,പരിസരം എല്ലാം വൃത്തിയോടെ സൂക്ഷിക്കണം. അതിലേറെ നാം ഓരോരുത്തരും വ്യക്തി ശുചിത്വം പാലിക്കണം. രോഗ പ്രതിരോധ ശേഷി കൂട്ടാൻ പഴങ്ങളും പച്ചക്കറികളും ഇല കറികളും അടങ്ങിയ പോഷക ആഹാരങ്ങൾ കഴിക്കണം. "
അവളുടെ വാക്കുകൾ അവരുടെ ചെവികളിൽ എപ്പോഴും മുഴങ്ങി കൊണ്ടേയിരുന്നു. ഇതെല്ലാം ഉൾക്കൊണ്ട്‌ തന്നെ പിന്നീടുള്ള കാലങ്ങൾ അവർ സുഖമായി ജീവിച്ചു. അങ്ങനെ ജനങ്ങളെ സേവിക്കുക എന്ന അവളുടെ ആഗ്രഹം അവൾ നിറവേറ്റി. പ്രസിദ്ധിയാർജ്ജിച്ച ഡോക്ടർ ലക്ഷ്മിയായി അവൾ ജീവിതകാലം മുഴുവൻ ജനങ്ങൾക്കായി സേവനം ചെയ്തു...

റിൻഷ എം
7 C ജി യു പി എസ് വീമ്പൂർ
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - vanathanveedu തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കഥ