ജി.എച്ച്.എസ്.എസ്. മാറഞ്ചേരി/അക്ഷരവൃക്ഷം/ശുചിത്വം.......

ശുചിത്വം.......

ആരോഗ്യം വേണം രോഗങ്ങൾ പോണം
ആരോഗ്യം നേടാനുണ്ടൊരു മാർഗ്ഗം
പരിസരമാകെ ശുചിയാക്കിടേണം
വ്യക്തി ശുചിത്വം പാലിച്ചിടേണം

വൈറസ് വന്നാൽ രോഗം പകർന്നാൽ
ഓർത്തിടാനുള്ള വാക്കല്ല ശുചിത്വം
ദിനചര്യകൾ നാം പാലിച്ചിടേണം
മറന്നിടാതെ നാം ശുചി വരുത്തേണം

ഭക്ഷണത്തിനായ് മുറവിളി കൂട്ടാൻ
ലക്ഷങ്ങൾ നാട്ടിലുണ്ടല്ലോ ഇന്ന്
ബോധനം നൽകാൻ ശുചിത്വം തുടർത്താൻ
ബോധമുള്ളോരു കൂട്ടര് നമ്മൾ

ദുർഗന്ധം വമിക്കും നാടിനെ കാക്കാൻ
സംസ്കരിക്കേണം മാലിന്യങ്ങളെല്ലാം
ഭൂമിയെ കൊല്ലും ചപ്പുചവറും
പ്ലാസ്റ്റിക്കുമെല്ലാം ഒഴിവാക്കി ടേണം
 

അറൂഫ K
5 E ജി.എച്ച്.എസ്.എസ്. മാറഞ്ചേരി
പൊന്നാനി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത








</poem>