(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ സഖി
എരിയുന്ന വേനൽ ചൂടിലിന്നാദ്യമായി
പ്രിയ സഖി നിൻ മിഴികൾ നനയവേ
അറിയത്തടുത്തു നാം അകലുകയായി
പോയി മറഞ്ഞോ
നിയെന്നെയേകയാക്കി
എവിടെയാണിന്നു നീയെന്റെ സഖി
തേടുന്നു ഞാൻ നിന്നെ
അകന്നു പോയോ
നിയെന്നെയേകയാക്കി
എന്തിനു വെറുതെ പോയ് മറഞ്ഞു......
അറിയാതെയകലുകയാണിന്നു വീണ്ടും
ഒരു വ്രണം കൂടിയെന്നോർമ്മകളിൽ
പൊട്ടിച്ചിതറുകയാണെ ൻ ഹൃദയം
പോയി മറഞ്ഞു നീയെന്നെയേകയാക്കി
ഒരു മിഴിനീർ കൂടിയി റ്റിറ്റു വീഴുകയായ്
എങ്ങു പോയി പ്രിയ സഖി ........
എങ്ങു പോയി .........
അമൃത ബി
9 സി ജി.എച്.എസ്.ബമ്മണ്ണൂർ കുഴൽമന്ദം ഉപജില്ല പാലക്കാട് അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത