ശ്രീകൃഷ്ണ എച്ച് എസ് എസ് ഗുരുവായൂർ/അക്ഷരവൃക്ഷം/കൊറോണ

കൊറോണ

മഹാമാരിയായ് പെയ്യുമീ കൊറോണ
ജീവിത ചക്രങ്ങൾ താളം തെറ്റുന്നു ഭൂമിയിൽ
അറിവുകൾ തിരുച്ചറിവുകൾ ആയി തീരുന്നു
ജീവിതം മിഥ്യയോ സമസ്യയോ
നിശ്ചലം നിരഹങ്കാരം നിർന്നിമേഷനായ്
തീർന്നു മനുഷ്യൻ, ശാസ്ത്രത്തിൽ
പ്രതീക്ഷയായ് കാത്തിരിക്കുന്നു ലോകം
നിത്യവും കേൾക്കാം കൊറോണ തൻ
കൊലവിളി നിസ്സഹായയായ് കണ്ടു
നിൽപ്പൂ ലോകം സഫലമായി തീരട്ടെ ആയിരം കണ്ഠങ്ങളിൽ
നിന്നുള്ള രോദനം
നാളത്തെ പുലരി നല്ലതായ് തീരട്ടെ

വിധു എസ്
7 A ശ്രീ കൃഷ്ണ എച്ച് എസ് ഗുരുവായൂർ
ചാവക്കാട്‌ ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത