എസ്സ്.വി.എൻ.എസ്സ്. എസ്സ്.എച്ച്.എസ്സ്.. ഇടനാട്/അക്ഷരവൃക്ഷം

അതിജീവനം

പ്രതിരോധിക്കാം,അതിജീവിക്കാം.
നമ്മുടെ നാടിനെ കരകേറ്റാം
അകലെ ഇരുന്നും പൊരുതി നേടാം
ആരോഗ്യത്തിൻ പൊൻപുലരി
ലോകത്തിൻ്റെ ശിരസ്സ് മുഴുവൻ
പടന്നു പിടിച്ചൊരു മഹാമാരി
ആയിരമായിര മനുഷ്യജീവൻ
പൊലിഞ്ഞു വീണു പലകോണിൽ
ദീനത്തിൻ്റെ കെടുതിയിൽ നിന്ന്
പൊരുതി കയറാം നമുക്കിന്ന്
മാസ്ക്കുകൾ ധരിക്കാം അകലം കാക്കാം
കൊറോണയെ നമുക്ക് പടികടത്താം
കൈ കഴുകാം ശുചിത്വം കാക്കാം
വീട്ടിൽ ഇരിക്കാം മടിയാതെ
ഒന്ന് ചേർന്ന് രസിക്കാതെ
ദൂരം കാക്കാം മനസ്സ് ചേർക്കാം
വീട്ടിൽ ഇരിക്കാം പ്രതിരോധിക്കാം
മഹാമാരി പടരാതെ കാക്കാം
ഏക മനസ്സായി പോരാടാം
തകർത്തെറിയാം ഈ വിപത്തിനെ.

</poem>
അഭിഷേക് . ജി
8 A എസ് വി എൻ എസ് എസ് എഛ് എസ് ഇടനാട്,രാമപുരം,കോട്ടയം
രാമപുരം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത