ജി.എൽ.പി.എസ് തിരുവാലി/അക്ഷരവൃക്ഷം/ശുചിത്വം

23:16, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lalkpza (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം      

ശുചിത്വശീലം പാലിക്കേണം
നല്ലനാളുകൾ ഉണ്ടാവ‍ാൻ
വ്യക്തിശുചിത്വം മാത്രം പോരാ
പരിസരവും നാം ശുചിയാക്കേണം

ആരോഗ്യശീലം പാലിക്കേണം
രോഗം വരാതെ നോക്കേണം
മുടിയും നഖവുംവെട്ടേണം
പല്ലുകൾ എന്നും ശുചിയാക്കേണം

രണ്ടുനേരവും കുളിക്കേണം
കൈകൾഇടക്കിടെ കഴുകേണം
മൂക്കു ചീറ്റൽ തുമ്മൽ ചുമയേയും
തൂവാലകൊണ്ടു മറക്കേണം

വീടും പരിസരമെന്നെന്നും
തൂത്തു പെറുക്കി ശുചിയാക്കാം
തൊണ്ടു ചിരട്ടകൾ ഒഴിവാക്കാം
കൊതുകിൻ നാശമുറപ്പാക്കാം

പൊതുസ്ഥലങ്ങളിൽ തുപ്പാതെ
മാലിന്യങ്ങൾ എറിയാതെ
നമ്മു‍ടെ നാടിനെ നന്നാക്കാം
സമൂഹ നന്മ വരുത്തീടാം

ശുചിത്വ ശീലം പാലിക്കാം
രോഗാണുക്കളെ തുരത്തീടാം
നമ്മുടെ രാജ്യം ഉയരാനായ്
നമുക്കൊന്നായ് പൊരുതീടാം

സാധവ് ശിവ്
4 B ജി.എൽ.പി.എസ് തിരുവാലി
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത