പൊരാടുവാൻ നേരമായിന്നു കൂട്ടരേ പ്രതിരോധ മാർഗത്തിലൂടെ കണ്ണി പൊട്ടിക്കാം. നമുക്കീ ദുരന്തത്തിനലയടികളിൽ നിന്ന് മുക്തിനേടാം ഒഴിവാക്കിടാം സ്നേഹ സന്ദർശനം നമുക്കൊഴിവാക്കിടാം ഹസ്തദാനം അല്പകാലം നാം അകന്നിരുന്നാലും പരിഭവിക്കേണ്ട പിണങ്ങി ടേണ്ട പരിഹാസ രൂപേണ കരുതലില്ലാതേ നടക്കുന്ന സോദരരേ കേട്ടുകൊൾക നിങ്ങൾ തകർക്കുന്നതൊരു ജീവനല്ല ഒരു ജനതയെത്തന്നെയല്ലോ ആരോഗ്യരക്ഷയ്ക്ക് നൽകും നിർദേശങ്ങൾ പാലിച്ചിടാം മടികൂടാതെ ആശ്വാസമേകുന്ന ശുഭ വാർത്ത കേൾക്കുവാൻ ഒരുമയോടെ കാതോർത്തിടാം ജാഗ്രതയോടെ ശുചിത്വബോധത്തോടെ മുന്നേറിടാം ഭയക്കാതെ ശ്രദ്ധയോടീ നാളുകൾ സമർപ്പിക്കാം ഈ ലോകനന്മയ്ക്കായ്