ഗവ. എച്ച് എസ് തേറ്റമല/അക്ഷരവൃക്ഷം.‍‍/ കൊറോണ

21:28, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Skkkandy (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
******** കൊറോണ *******

മഹാമാരി പടര‍ുമീ മണ്ണിൽ നമ്മൾ
 ഭയക്കാതെ മ‍ുന്നോട്ട് പോയി‍ടേണം
ഇരുകൈകള‍ും ശുചിയാക്കിടേണം
 ശ‍ുചിത്വത്തിൻ പാതയിൽ പോയിടേണം
 പരസ്പരം പടരാതെ നോക്കിട‍ുവാൻ
 അകലങ്ങൾ പാലിച്ച‍ു നിന്നിടേണം
കര‍ുതലോടെ വാർത്തകൾ കേട്ടിടേണം
 നിയമങ്ങൾ അനുസരിച്ചീടണം നാം
സർക്കാർ പറയ‍ുന്നത് ഒക്കെയ‍ും നാം
ജാഗ്രതയോടങ്ങ് കേട്ടിടേണം
 യാത്രകൾ ഒക്കെയ‍ും മാറ്റിടേണം
ജീവൻ നാം നന്നായി കാത്തിടേണം
 ലക്ഷണം കണ്ടാൽ ഓടിടേണം
 കോവിഡില്ലെന്ന‍ുറപ്പാക്കിടേണം
 മാസ്‍ക‍ുകൾ നമ്മളണിഞ്ഞിടേണം
പകരാതെ മ‍ുന്നോട്ട‍ുപോയിട‍ുവാൻ
ഒത്തൊരുമിച്ച‍ു നാം നിന്നീടണം
ഈ മഹാമാരി അകറ്റിടേണം
ഒന്നായി മ‍ുന്നോട്ട‍ുനീങ്ങിട‍ുവാൻ
ജാഗ്രത വേണമെന്നോർത്തീടണം

ഫെബീല ഫാത്തിമ
V ഗവ. എച്ച് എസ് തേറ്റമല
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - skkkandy തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത