20:20, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GLPSKS(സംവാദം | സംഭാവനകൾ)('*[[{{PAGENAME}}/കോവിഡ് 19 | കോവിഡ് 19]] {{BoxTop1 | തലക്കെട്ട്=കോവിഡ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പാരിനെ ആകെ വരിഞ്ഞു മുറുക്കി
തേരോടുന്നൊരു രാക്ഷസ വൈറസ്
മനുഷ്യ കുലത്തെ വിറപ്പിച്ചിട്ട്
താണ്ടവമാടും ഭീകര വൈറസ്
മാനവരാശിയുടെ പൊങ്ങച്ചത്തെ
തൂത്തു തുടച്ചോരു കേമൻ വൈറസ്
സോപ്പിനെ കണ്ടാൽ ഭയന്ന് വിറക്കും
പേടിത്തൊണ്ടൻ പാവം വൈറസ്
പേര് കൊറോണ എന്നാകിലുമതിൻ
വിളി പേരല്ലേ കോവിഡ് 19
പൊരുതാം നമുക്ക് കരുതൽ
കൂട്ടി
കോവിഡ് എന്ന മഹാവീരനെ
ഒന്നായ് നാമൊരുമിച്ചു
തുടച്ചു നീക്കാം കൊറോണ എന്ന മഹാമാരി