ഗവ. എൽ. പി. എസ്. കൊണ്ണിയൂർ/അക്ഷരവൃക്ഷം/ഭൂമിയുടെ സംരക്ഷണം

20:09, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Govt.LPS Konniyoor (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഭൂമിയുടെ സംരക്ഷണം       <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഭൂമിയുടെ സംരക്ഷണം      

സംസ്കാരം ജനിക്കുന്നത് മണ്ണിൽ നിന്നാണ്, ഭൂമിയിൽ നിന്നാണ്. എന്നാൽ ഭൂമിയെ നാം മലിനമാക്കുന്നു. കാട്ടാറുകളെ കൈയ്യേറി, കാട്ടുമൃഗങ്ങളെയും, കാട്ടുമനുഷ്യരെയും കുടിയിറക്കി നാം നമ്മുടെ ഭൂമിയെ ഒരു മരുഭൂമിയാക്കുന്നതിന് വഴിയൊരുക്കുന്നു. നമുക്ക് നമ്മുടെ പൂർവ്വികർ ദാനം തന്നതല്ല ഈ ഭൂമി, മറിച്ച് നമ്മുടെ ഇളംതലമുറയിൽ നിന്ന് കടം വാങ്ങിയതാണ് എന്ന ബോധത്തോടെ വേണം ഇവിടെ ജീവിക്കാൻ. പരിസ്ഥിതിയുമായുള്ള സന്തുലനസമ്പർക്കം ഒരു വ്യക്തിയുടെ മാത്രം ആവശ്യമല്ല, സമൂഹത്തിന്റെ കടമയാണ്. വനനശീകരണം, ആഗോളതാപനം, അമ്ലമഴ, കാലാവസ്ഥ വ്യതിയാനം, കുടിവെള്ള ക്ഷാമം തുടങ്ങിയവ പരസ്പരപൂരകങ്ങളാണ്. 44 നദികളാൽ സമ്പന്നമായ നമ്മുടെ നാട്ടിൽ മഴക്കാലത്തും ശുദ്ധജലക്ഷാമം അനുഭവപ്പെടുന്നു. " മാതാ ഭൂമി പുത്രോ ഹം പൃഥിവാ" ( ഭൂമി എന്റെ അമ്മയാണ് ഞാൻ മകനും) എന്ന വേദദർശന പ്രകാരം ഭൂമിയെ അമ്മയായ് കണ്ട് സംരക്ഷിക്കാനും, പരിപാലിക്കാനും നാം തയ്യാറാകണം. ഒരാൾ വിചാരിച്ചാൽ ലോകം നന്നാവില്ലെന്ന ന്യായം നിരത്താതെ ഒരാളിൽ തുടങ്ങുന്ന മാറ്റം സമൂഹം ഏറ്റെടുക്കുമ്പോൾ അത് വഴിതുറക്കുന്നത് വലിയ മാറ്റങ്ങളിലേയ്ക്കാണ്. അതിനു നാം തുടങ്ങി വയ്ക്കുന്ന ചെറിയ ചെറിയ മാറ്റങ്ങൾ നമ്മുടെ ഭൂമിയ്ക്ക് ഒരു പച്ചപുതപ്പായി മാറട്ടെ.

വൈഗ. ബി. എം.
3 A ഗവ.എൽ പി എസ് കൊണ്ണിയൂർ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം