19:43, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Bmbiju(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= അലയുന്ന കേരളം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അലയുന്ന കേരളം
ഹരിത മനോഹാരിത വീശിടും നാടാണേ
കേരം തിങ്ങും കേരളനാട്
കഥയും കലയും കഥകളിയാടി
ആർത്തൂ എന്നുടെ കൊച്ചു വീട് "
കവികൾ പുകഴ്ത്തിയ കേരള നാടിന്ന്
ശുചിത്വത്തെ തേടി അലഞ്ഞിടുന്നു....
അകലും ശുചിത്വം നമുക്കായി
ഒരുക്കി തന്നു രോഗങ്ങൾ ....
മാനവർ തന്നെ ആയുസിൻ നാളിന്റെ
കാലം തീർക്കണ സമയമിതാ
' ശുചിത്വം' എന്നത് വാക്കിൽ ചെറുപ്പമാം
ചിന്തിപ്പിൻ മനങ്ങൾക്ക് ഏറെയിഷ്ടം.
ചെറുക്കാം നമുക്കീ രോഗങ്ങളോരോന്നായ്
പുതുക്കാം നമുക്കാ രമ്യമാം കേരളം
മലയാളക്കര ചെയ്യും കവിതയിലുണ്ടതാ
ആഴത്തിൽ താഴ്ത്തുന്ന ആശയ കിരണങ്ങൾ
എന്നിട്ടും എവരും ചൊല്ലുന്നതൊന്നിനായ്
ആസ്വദത്തിനും മറക്കാനുമായ്
ശുചിത്വം പാലിച്ചാൽ നഷ്ടം നമുക്കല്ല -
പകരം നമുക്കായ് ജീവിത ചക്രം
നീളവേ നീളവേ ....
മാനുഷന്മാരുടെ മോഹങ്ങളോരോന്നായ്
മലയാള നാടിന്നെ ഖിന്ന: ഞാൻ നോക്കി നിൽപ്പൂ ....
ഹാദിയ ഫാത്തിമ
VIII A ജി.എച്ച്.എസ്. വൻമുഖം മേലടി ഉപജില്ല കോഴിക്കോട് അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത