സെന്റ്.ആന്റണീസ് സി.യു.പി.എസ് പാലുവായ്/അക്ഷരവൃക്ഷം/എന്റെ കൂട്ടുകാരി

19:08, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sunirmaes (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ കൂട്ടുകാരി

സീത നാലാം ക്ലാസിൽ പഠിക്കുന്ന കുട്ടിയാണ്. ഈ വർഷത്തെ പാഠങ്ങളെല്ലാം എടുത്തു കഴിഞ്ഞു. പരീക്ഷയ്ക്കുള്ള ഒരുക്കത്തിലാണ്. ഏതോ രാജ്യത്ത് കൊറോണ എന്ന രോഗം പിടിപ്പെട്ട് ആളുകൾ മരിക്കുന്നുണ്ടത്രെ. ഈ വാർത്ത വീട്ടിലും വിദ്യാലയത്തിലും പറയുന്നുണ്ട്. പിന്നീട് പെട്ടെന്ന് ഈ പകർച്ചവ്യാധി പരക്കുന്നെന്നും നമ്മുടെ രാജ്യത്തിലും എത്തിയിരിക്കുന്നെന്നും വാർത്തയായി. വിദ്യാലയങ്ങളും ഓഫീസുകളും എല്ലാ ഷോപ്പുകളും അടച്ചു. എല്ലാവരും വീട്ടിലിരിപ്പായി. സീതക്ക് വളരെ സന്തോഷമായി അച്ഛനും അമ്മയും അടുത്തിരുന്ന് വർത്തമാനം പറയലും കളിയും ചിരിയും. അതിനിടയിൽ അച്ഛൻ പോയി വീട്ടിലേക്ക് ആവശ്യമുള്ളതെല്ലാം വാങ്ങിക്കൂട്ടുന്നത് അവൾ ശ്രദ്ധിച്ചു. പലഹാരങ്ങളും പച്ചക്കറികളും പഴങ്ങളും എന്നിങ്ങനെ തുടങ്ങി സർവ്വതും. സീതക്കും അമ്മയ്ക്കും അച്ഛനും അച്ഛാച്ചനും അമ്മാമക്കും വയറ് നിറയെ കഴിക്കാനുള്ള ഭക്ഷണത്തിനുള്ളതായി. കളികളും ചിരിയുമായി അങ്ങനെ ദിവസങ്ങൾ കടന്നു പോകുന്നതിനിടയിൽ ഒരു ദിവസം സീതയുടെ വീടിന്റെ മുൻപിലൂടെ ഒരു കുട്ടി കടയിൽ നിന്ന് പോകുന്നത് സീത കണ്ടു. സീത അന്ന് അത്ര കാര്യമായി അത് ശ്രദ്ധിച്ചില്ല. പിന്നീട് അടുത്ത ദിവസങ്ങളിലും ആ പെൺകുട്ടി മുഷിഞ്ഞ വസ്ത്രമിട്ട് കയ്യിൽ എന്തോ ആയി പോകുന്നു. സീത ശ്രദ്ധിച്ചു നോക്കി. രണ്ട് നേന്ത്രപഴം പിടിച്ചാണ് ആ കുട്ടി പോകുന്നത് സീത ആ കുട്ടിയുടെ പേരു ചോദിച്ചു കൂട്ടത്തിൽ വിശേഷങ്ങളും. രാധ എന്നാണ് ആ കുട്ടിയുടെ പേര്. രാധയുടെ ചെറുപ്പത്തിലെ അച്ഛൻ മരിച്ചിരുന്നു. അമ്മ സുഖമില്ലാതെ കിടപ്പാണ് അമ്മാമ പണിയെടുത്തു കിട്ടുന്ന പൈസ കൊണ്ടാണ് അവർ ജീവിക്കുന്നത്. ഇത് കേട്ടപ്പോൾ സീതയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. അന്ന് മൂന്ന് തരം കറികളുമായി ഭക്ഷണത്തിനിരുന്നപ്പോൾ അവളുടെ മനസ്സിൽ രാധ എന്ന ആ പെൺകുട്ടി നിറഞ്ഞു നിന്നു. സീത വീട്ടിൽ കാര്യം പറഞ്ഞു. അതിനോടൊപ്പം അവൾക്ക് ദൈവം നൽകിയ എല്ലാ ദാനങ്ങൾക്കും നന്ദി പറഞ്ഞു. അന്ന് തന്നെ സീതയും അച്ഛനും രാധയുടെ വീട്ടിലേക്ക് ആവശ്യമായ എല്ലാ ഭക്ഷണസാധനങ്ങളും സീതയുടെ നല്ല ഉടുപ്പുകളും രാധയുടെ വീട്ടിലെത്തിച്ചു. അമ്മക്ക് ആവശ്യമായ മരുന്നുകൾ വാങ്ങി നൽകിയപ്പോൾ അവരുടെ കണ്ണ് നിറഞ്ഞൊഴുകിയിരുന്നു. രാധ ഓടി വന്ന് സീതയുടെ കൈ പിടിച്ചു. സീത രാധയെ കെട്ടിപ്പിടിച്ചു. ഈ കൊറോണ കാലം പുതിയൊരു കൂട്ടുകാരിയെ തന്ന നല്ല ദൈവത്തിന് സീത നന്ദി പറഞ്ഞു.

    ശുഭം
അവിയ ജോസ് സി
4 A സെന്റ്.ആന്റണീസ് സി.യു.പി.എസ് പാലുവായ്
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ