എ.എം.എൽ.പി.എസ്. മൊറയൂർ കീഴ്‌മുറി/അക്ഷരവൃക്ഷം/സൂര്യകാന്തിയും കൂട്ടുകാരും
സൂര്യകാന്തിയും കൂട്ടുകാരും
സുന്ദരമായ ഒരു കാട്ടിൽ നാല് കൂട്ടുകാർ താമസിച്ചിരുന്നു. മിന്നു പൂമ്പാറ്റയും ചിന്നു വണ്ടും കുഞ്ഞി പുഴുവും സൂര്യകാന്തി പൂവും ആണവർ. ഒരു ദിവസം വണ്ട് പൂമ്പറ്റയോട് ചോദിച്ചു, ഇന്നെന്താ സൂര്യകാന്തി പൂവിന്റെ സുഗന്ധം വീശി കാണുന്നില്ലല്ലോ, എന്തു പറ്റി???. നമുക്ക് അന്വേഷിച്ചു നോക്കാം. അവർ പുറപ്പെട്ടു,,, വഴിയിൽ അതാ കുഞ്ഞി പുഴു സങ്കടത്തിൽ ഇരിക്കുന്നു. എന്തു പറ്റി കുഞ്ഞി പുഴു?? രണ്ടു പേരും ഒന്നിച്ചു ചോദിച്ചു. സൂര്യ കാന്തി എന്നെ അവളുടെ ചെടിയിൽ നിന്നും എന്നെ താഴെ ഇറക്കി, എന്തോ ഒരു അസുഖത്തിൽ നിന്നും രക്ഷ നേടാനാണെന്നു പറഞ്ഞു. കുഞ്ഞി പുഴു പറഞ്ഞത് കേട്ടു മൂന്നു പേരും കൂടി സൂര്യ കാന്തിയുടെ അടുത്തേക്ക് ചെന്നു. എന്തു പറ്റി സുന്ദരീ??? ചിന്നു വണ്ട് ചോദിച്ചു???. നമ്മുടെ നാട്ടിൽ കൊറോണ എന്നൊരു അസുഖം പടർന്നിട്ടുണ്ട്, അതിൽ നിന്നും രക്ഷ പെടാൻ വേണ്ടിയാണ് ഞാൻ ഈ മാസ്കും ധരിച്ചു ഇരിക്കുന്നത്... കുറച്ചു ദിവസം പൂതേൻ ഉണ്ണാൻ എന്റെ അടുത്ത് വരരുത്... എല്ലാവരും അകലം പാലിച്ചു സുരക്ഷിതരായി ഇരിക്കൂ. നമുക്ക് വീണ്ടും സന്തോഷത്തോടെ ഒത്തു കൂടാൻ ഇപ്പോൾ പൊയ്ക്കോളൂ... കുഞ്ഞി പുഴുവിന് ആശ്വാസമായി.. ആരാ ഇതൊക്ക പറഞ്ഞത്?? കുഞ്ഞി പുഴു വീണ്ടും ചോദിച്ചു,, മുകളിൽ ചിരിച്ചു നിൽക്കുന്ന സൂര്യൻ ചേട്ടനാണ്,,, അവർ സൂര്യനോട് നന്ദി പറഞ്ഞു വേഗം തിരിച്ചു നടന്നു......
സാങ്കേതിക പരിശോധന - jktavanur തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ |