വട്ടിപ്രം യുപിഎസ്/അക്ഷരവൃക്ഷം/അധ്വാനം

14:20, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sajithkomath (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അധ്വാനം

ഈ കഥ തുടങ്ങുന്നത് ഒരു ഗ്രാമത്തിൽ നിന്നാണ്. ഇത് ധീര എന്ന കർഷകന്റെയും തന്റെ ഗ്രാമത്തിലെ ജനങ്ങളുടെയും കഥയാണ്. ഒരിടത്ത് ഒരു മട്ടൂർ എന്ന സംസ്‌കൃത ഗ്രാമത്തിൽ ധീര എന്ന് പേരുള്ള കഠിനാധ്വാനിയായ കർഷകൻ ജീവിച്ചിരുന്നു. തന്റെ ഗ്രാമത്തിലെ ജനങ്ങളിൽ നിന്നും ധീര ഒരുപാട് വ്യത്യാസപ്പെട്ടിരുന്നു. തന്റെ ഗ്രാമത്തിലെ ജനങ്ങളുടെ ഒരു സവിഷേഷതയാണ് സ്വന്തമായി അധ്വാനിച്ചു ജീവിച്ചിരുന്നില്ല. മറ്റുള്ളവർ തരുന്നത് മാത്രം വാങ്ങിച്ചാണ് ഇവർ കഴിയുക. എന്നതുകൊണ്ട് തന്നെ ഇവരുടെ ജീവിതം ദാരിദ്ര്യപ്പെട്ടു. കടുത്ത ദാരിദ്ര്യം മൂലം പലരും മരിച്ചു വീണു. എന്നാൽ ധീരയുടെ വീട്ടിൽ മാത്രം ദാരിദ്ര്യം അനുഭവപ്പെട്ടില്ല. ഇതിനു കാരണം ധീര എന്നും തന്റെ വീട്ടുപറമ്പിൽ പോയി പല വിളകളും നട്ടു വളർത്തിയിരുന്നു. തന്റെ കഠിനാധ്വാനം മൂലം ധീരയുടെ വീട്ടിൽ ദാരിദ്ര്യം ഉണ്ടായില്ല. തന്റെ ഗ്രാമം മുഴുപട്ടിണിയിലാണെന്നറിഞ്ഞ ധീര ജനങ്ങളോട് പണിയെടുക്കാനായി ആവശ്യപ്പെട്ടു. എന്നാൽ ജനങ്ങൾ ആരും തന്നെ പണിയെടുക്കാൻ തയ്യാറല്ലായിരുന്നു. ഇങ്ങനെ പോയാൽ തന്റെ ഗ്രാമം നശിച്ചുപോകും എന്നു മനസ്സിലാക്കിയ ധീര ഒരു മാർഗം കണ്ടുപിടിച്ചു. മറ്റുള്ളവർ തരുന്നതെന്തായാലും അവർ അത് സമ്മാനമായി കണ്ടു വാങ്ങിക്കുമായിരുന്നു. ഒരു ദിവസം ധീര തന്റെ കയ്യിലുള്ള പല വിത്തുകളും തന്റെ ഗ്രാമത്തിലെ ജനങ്ങൾക്കു ഓരോരുത്തർക്കായി സമ്മാനമായി കൊടുത്തു. എന്നിട്ട് ധീര പറഞ്ഞു, "നാട്ടുകാരെ ഞാൻ തന്ന ഈ വിത്തുകൾ നിങ്ങൾ ഓരോരുത്തരും തങ്ങളുടെ വീട്ടുപറമ്പിൽ നടണം." ധീര പറഞ്ഞതൊന്നും ജനങ്ങൾ ചെവിക്കൊണ്ടില്ല. ഇതു കണ്ട ധീര പറഞ്ഞു; "നിങ്ങൾ ഈ വിത്തുകൾ നാടുകയാണെങ്കിൽ നിങ്ങൾക്ക് നിറയെ പണം കായ്ക്കുന്ന സസ്യം കിട്ടും. കൂടാതെ നിങ്ങൾ എന്നും വിത്ത് വളരാൻ ആവശ്യമായ ജലം നൽകണം." എന്നും പറഞ്ഞു ധീര തന്റെ വീട്ടിലേക്കു പോയി. ഇതു കേട്ട ഉടൻ തന്നെ ജനങ്ങൾ എല്ലാവരും തങ്ങളുടെ വീട്ടിലേക്കു പോയി. ധീര കൊടുത്ത വിത്തുകൾ എല്ലാവരും തങ്ങളുടെ വീട്ടുപറമ്പിൽ നട്ടു. അതിനാവശ്യമായ ജലവും എല്ലാം നൽകി. ഒരു രണ്ടു മാസത്തിനുള്ളിൽ എല്ലാവരുടെയും വീട്ടുപറമ്പിൽ നിറയെ ഫലം ഉള്ള സസ്യം ഉണ്ടായി. ഇതു കണ്ട ജനങ്ങൾ അത്ഭുതപെട്ടുപോയി. ഇതോടെ ജനങളുടെ മനസ്സിൽ പണിയെടുക്കാനുള്ള മോഹം ഉണ്ടായി. എല്ലാവരും ധീരയോട് നന്ദി പറഞ്ഞു. ഇതിനുശഷം ഒരിക്കലും മത്തുർ ഗ്രാമത്തിൽ ഭക്ഷണം കിട്ടാതെ ആരും തന്നെ പട്ടിണി കിടന്നിട്ടില്ല.

"അധ്വാനിച്ചാൽ എന്തും നേടാം."

അവന്തിക
7 A വട്ടിപ്രം യു.പി.സ്കൂൾ
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ