ജി.എൽ.പി.സ്കൂൾ മെലോടിപറമ്പ്/അക്ഷരവൃക്ഷം/മാറുന്ന പരിസ്ഥിതി -മാറേണ്ട മനുഷ്യൻ
മാറുന്ന പരിസ്ഥിതി -മാറേണ്ട മനുഷ്യൻ
നിങ്ങൾ നമ്മുടെ പരിസ്ഥിതിയെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? ദിവസവും എന്തെല്ലാം മാറ്റങ്ങളാണ് നമ്മുടെ പരിസ്ഥിതിക്ക് വന്നുകൊണ്ടിരിക്കുന്നത്? ഇന്ന് നമ്മുടെ പരിസ്ഥിതിക്ക് എന്താണ് പറ്റിയത്? അതിന്റെ കാരണക്കാർ ആരാണ്? അതെ നാം തന്നെ ഇവിടെ മാറേണ്ടത് നമ്മൾ മനുഷ്യരാണ്. അല്ലാതെ നമ്മുടെ സുന്ദരമായ പ്രകൃതി അല്ല. വീടിനു ചുറ്റും ഒന്നു നിരീക്ഷിച്ചു നോക്കൂ ഇനി മുന്നിലുള്ള റോഡിലേക്ക് നോക്കൂ നിറയെ പ്ലാസ്റ്റിക്ക് കവറുകളുടെ കൂട്ടം. പ്ലാസ്റ്റിക്ക് വേസ്റ്റിനെക്കുറിച്ച് നാം ദിവസവും പത്രത്തിൽ വായിക്കാറുണ്ട്.നിശ്ചിത മൈക്രോണിൽ താഴെയുള്ള പ്ലാസ്റ്റിക്ക് ഉപയോഗിക്കാൻ പാടില്ലെന്ന് നിയമമുണ്ട്. ഈ നിയമങ്ങൾ നിലനിൽക്കെ തന്നെ നാം നിത്യേന സാധനങ്ങൾ വാങ്ങുന്നത് പ്ലാസ്റ്റിക്ക് കവറുകളിൽ തന്നെയാണ്. ഒട്ടുമിക്ക മാഗസിനുകളും മറ്റും പ്ലാസ്റ്റിക്ക് റാപ്പർ ചുറ്റിയാണ്. ഇതെല്ലാം നിയമം അനുവദിക്കുന്നതു കൊണ്ടാണോ ? ഇങ്ങനെയുള്ള ചെറിയ കാര്യത്തിൽ പോലും ഓരോ വ്യക്തിക്കും സമൂഹത്തിനും തികഞ്ഞ അവബോധം ഉണ്ടായില്ലെങ്കിൽ അത് മനുഷ്യവംശത്തെ മാത്രമല്ല ഭൂമിയിലെ ഓരോ ജീവജാലങ്ങളെയും ബാധിക്കും.
സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം |