ഡി.വി.എം.എൻ.എൻ.എം.എച്ച്.എസ്.എസ് മാറനല്ലൂർ/അക്ഷരവൃക്ഷം/ശുചിത്വ കേരളം സുന്ദര കേരളം
ശുചിത്വ കേരളം സുന്ദര കേരളം
പട്ടിണി കിടന്നും കഠിനാധ്വാനം ചെയ്തും നാം സ്വരുകൂട്ടുന്ന സമ്പാദ്യം അടുത്ത തലമുറയ്ക്ക് വേണ്ടിയായിരിക്കും.ആരോഗ്യമുള്ള തലമുറയായി അവർക്ക് ജീവിക്കാനുള്ള അവസരം കൂടി നാം ഒരോരുത്തരും ഒരുക്കികൊടുക്കേണ്ടത് അനിവാര്യമാണ്.അതിനുതകുന്ന തരത്തിലുള്ള പരിസ്ഥിതി സൃഷ്ടിക്കേണ്ടത് നമ്മുടെ ഒരോരുത്തരുടെയും കടമയാണ്.ഇന്ന് ലോകം മുഴുവൻ വ്യാപിക്കുന്ന വില്ലനാണ് പ്ലാസ്ററിക്.ഇതിനെകുറിച്ചുള്ള ബോധവല്ക്കരണം ഒരു ചെറിയ ശതമാനം ജനങ്ങൾക്ക് മാത്രമേ ഏൽക്കുന്നുള്ളു. നിയമത്തെ മറികടക്കാൻ താല്പര്യമുള്ളവരാണ് ഏറേപ്പേരും എന്നത് നിത്യസത്യമാണ്.ഇന്ന് ഹെൽമറ്റ് ഇല്ലെങ്കിൽ പിഴ ഈടാക്കുന്നത് പോലെ പ്ലാസ്ററിക് ഭൂതത്തെ പിടിച്ചകെട്ടാനും വേണം ശക്തിയായ നിയമങ്ങൾ. പുകവലിയുടെ ദൂഷ്യവശങ്ങൾ സിനിമാതീയറ്റർ വഴി തുറന്ന് കാട്ടുന്നത് പോലെ ശക്തമായിതന്നെ പ്രതിരോധ ചിന്ത മനുഷ്യമനസ്സിൽ തെളിയേണ്ടിരിക്കുന്നു.അത്രമാത്രം നമ്മളുമായി അടുത്തിടപഴകിയ വില്ലനാണ് പ്ലാസ്റ്റിക്.പ്ലാസ്റ്റികിനെ തുരത്താനുള്ള ഏറ്റവും വലിയ ആയുധം മനുഷ്യൻെറ പ്രതികരണം തന്നെയാണ്.ആ ആയുധം ഉപയോഗിച്ച് നമുക്ക് പ്ലാസ്റ്റിക്കിനെ പാടെ തുടച്ച് മാറ്റാം.
|