ഗവ. യു പി എസ് കണിയാപുരം/അക്ഷരവൃക്ഷം/പരിസരാരോഗ്യം

12:58, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheebasunilraj (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസരാരോഗ്യം

നാം വസിക്കുന്ന ചുറ്റുപാടിന്റെ ശരിയായ ആരോഗ്യം നിലനിർത്തുക എന്നത് മനുഷ്യരാശിയുടെ ആരോഗ്യകരമായ നിലനിൽപ്പിന് അത്യാവശ്യമാണ്. നമുക്കു ചുറ്റുമുള്ള പരിസരത്തിന്റെ വിവിധ ഘടകങ്ങളുടെ ശരിയായ ആരോഗ്യ സംരക്ഷണമാണ് പരിസരാരോഗ്യം [Environmental health ] എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്.

പരിസര ശുചിത്വമെന്നത് പരിസരാരോഗ്യത്തെ നിയന്ത്രിക്കുന്ന മുഖ്യഘടകങ്ങളിൽ ഒന്നാണ്. ഓരോ പ്രദേശത്തിന്റെയും ശരിയായ പരിസരാസൂത്രണം, വിഭവങ്ങളുടെ ശരിയായ ആസൂത്രണം, മലിനീകരണ നിവാരണം തുടങ്ങി ഒട്ടേറെ ഘടകങ്ങൾ പരിസരാരോഗ്യത്തെ നിർണ്ണയിക്കുന്നവയാണ്. മേൽപറഞ്ഞ ഘടകങ്ങളുടെ ശാസ്ത്രീയാസൂത്രണത്തിലൂടെ മാത്രമേ ഒരു പ്രദേശത്തിന്റെ പരിസരാരോഗ്യം കാത്തു സൂക്ഷിക്കാനും അതുവഴി മനുഷ്യന്റെയും മറ്റു ജീവജാലങ്ങളുടേയും ആരോഗ്യം സംരക്ഷിക്കുവാനും സാധിക്കുകയുള്ളൂ. അതോടൊപ്പം തന്നെ സമൂഹത്തിന്റെ സുസ്ഥിരമായ വികസനത്തിന്റെ ഏറ്റവും പ്രധാന ഘടകവും പരിസരാരോഗ്യ സംരക്ഷണമാണ്.

കൃഷ്ണപ്രിയ
6 D ഗവ. യു പി എസ് കണിയാപുരം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം