ജി.എൽ.പി.എസ് കുറ്റിപ്പുറം/അക്ഷരവൃക്ഷം/കൊറോണയെ തുരത്താം

09:22, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Manojjoseph (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണയെ തുരത്താം

വ്യക്തിശുചിത്വവും പരിസര ശുചിത്വവും ശീലമാക്കുന്നതിലൂടെ നമുക്ക് രോഗങ്ങളെ കുറെയൊക്കെ അകറ്റി നിർത്താം.

ദിവസവും പല്ലുതേക്കുക, കുളിക്കുക, വൃത്തിയുള്ള വസ്ത്രങ്ങൾ ധരിക്കുക, നഖം വെട്ടുക തുടങ്ങിയവ ശീലമാക്കുന്നതിലൂടെ നമുക്ക് വ്യക്തി ശുചിത്വം പാലിക്കാം

പരിസരം മലിനമാവാതിരിക്കാൻ പരമാവധി ശ്രദ്ധിക്കുക. പരിസരത്ത് മാലിന്യങ്ങൾ അടിഞ്ഞുകൂടുന്നത് കൊതുക് ഈച്ച എലി തുടങ്ങിയ രോഗകാരികൾ പെരുകുന്നതിന് കാരണമാകും. ഇപ്രകാരം പരിസര ശുചിത്വം വ്യക്തി ശുചിത്വം എന്നിവയിലൂടെ നമുക്ക് രോഗ പ്രതിരോധശേഷി കൈവരിക്കാം.

ഇന്ന് ലോകത്താകെ കോവിഡ് - 19 എന്ന വൈറസ് പടരുകയാണ്.ഈ മാരക രോഗത്തെ നമുക്ക് ഒന്നിച്ച് നേരിടാം. ഇടയ്ക്കിടെ കൈ സോപ്പിട്ടു കഴുകിയും പുറത്തു പോകുമ്പോൾ മാസ്ക് ധരിച്ചും കൊറോണ എന്ന വിപത്തിനെതിരെ നമുക്ക് പൊരുതാം.
വിവേക്
3 A ജി.എൽ പി സ്കൂൾ കുറ്റിപ്പുറം
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം