മനുഷ്യനെ കൊള്ളുന്ന ഭൂതം
<
ലോകം ഇന്ന് കൊറോണ എന്ന മഹാമാരിയിലാണുള്ളത് .
ചൈനയിലെ വുഹാനിലാണ് തുടങ്ങിയത് .
പിന്നീട് ഈ രോഗം ലോകം മുഴുവനും വ്യാപിച്ചു.ഒന്നരലക്ഷത്തിലധികം
ആളുകൾ മരിച്ചു.ലക്ഷക്കണക്കിന് ആളുകൾക്ക് ഈ രോഗം ബാധിച്ചിട്ടുണ്ട് .
നമ്മുടെ സംസഥാനത്തും ഈ രോഗം ബാധിച്ചു .
രണ്ടുപേർ മരിച്ചു . ഈ മഹാമാരിയെ നാം ഒറ്റകെട്ടായി നിന്ന് തടയേണ്ടതായിട്ടുണ്ട് .
അതിനായി നാമെല്ലാവരും ഈ വൈറസിനെ തടയാൻ ചില കാര്യങ്ങൾ ചെയ്യേണ്ടതായിട്ടുണ്ട് .
അതിനായി നമ്മൾ ചെയ്യേണ്ടത് തുമ്മ്മുമ്പോഴും,ചുമ്മയ്ക്കുമ്പോഴും തൂവാലകൊണ്ട് മുഖം പോത്തുക .
പുറത്തു പോകുമ്പോൾ മാസ്കിന്റെയും ഗ്ലൗസിന്റെയും സഹായം നാം മുറുക്കെ പിടിക്കുക,ആൾകൂട്ടം ചേരാതിരിക്കുക
അത്യാവശ്യകാര്യങ്ങൾക്ക് അല്ലാതെ പുറത്തിറങ്ങി നടക്കാതിരിക്കുക, വിദേശത്തുനിന്ന് വന്നവരുടെ വീട്ടുകാരുമായി സമ്പർക്കത്തിൽ ഏർപെടാതിരിക്കുക
ഇതിലൊക്കെ പുറമെ നാം ചെയ്യേണ്ടത് ഇടയ്ക്കിടെ കയ്യും മുഖവും സോപ്പിന്റെ സഹായത്താൽ കഴുകുക.
കൊറോണയുടെ ലക്ഷണങ്ങൾ : തൊണ്ട വേദന , കഠിനമായ പനി , ശ്വാസതടസ്സം ,തലകറക്കം എന്നിവയൊക്കെയാണ് .
കൊറോണ രോഗം പടരുന്നത് : സ്പര്ശനത്തിലൂടെയും,സമ്പർക്കത്തിലൂടെയും പടരാൻ വളരെ അധികം സാധ്യത ഉണ്ട് .
ഏകദേശം 60 വയസ്സിനുമുകളിലുള്ള മുതിർന്നവർൾക്കും പ്രതിരോധ ശക്തി ഇല്ലാത്ത കുട്ടികൾക്കും ഈ രോഗം വേഗം പടരാം .
കൊറോണ വൈറസിന് മുഴുവൻ രാജ്യങ്ങളും മരുന്നിനു വേണ്ടി പരിശ്രമിക്കുണ്ടെങ്കിലും ഇതുവരെ ആർക്കും കണ്ടുപിടിക്കാൻ കഴിഞ്ഞിട്ടില്ല.
ഇതിനൊക്കെ പുറമെ എല്ലാവരും ഒരുമീറ്റർ അകലമെങ്കിലും പാലിക്കണം.ഈ രോഗം പടരാതിരിക്കാൻ രാജ്യം മൊത്തം ലോക്ക് ഡൌൺ പ്രഖ്യാപിച്ചു.
ഇതിനുവേണ്ടി കേരള സർക്കാരിന്റെ ആരോഗ്യവകുപ്പും,ക്രമാസമാധാനപാലകരും,ജീവകാരുണ്യ പ്രവർത്തകരും അകമഴിഞ്ഞ സഹായ സഹകരങ്ങൾ ചെയ്തുവരുന്നുണ്ടെന്ന് നമുക്കറിയാമല്ലോ...........
അവർക്കു വേണ്ടി നമുക്കോരോരുത്തർക്കും പാർത്ഥിക്കാം...........
|