കാലത്തിൽ വന്ന മാറ്റം
പ്രതീക്ഷിക്കാനാവാത്ത മാറ്റം
എന്തൊരു ലോകം
എന്തൊരു രോഗം
എന്താണന്നറിയില്ല
എങ്ങും ലോക് ഡൗൺ
ജോലി ചെയ്യാനാവാതെ-
വീട്ടിൽ കഴിഞ്ഞുകൂടി
യാത്ര ചെയ്യാനാവാതെ,
കളിച്ചുല്ലസിക്കാനാവാതെ-
അവധിക്കാലം പോകുന്നു
കട്ടികൾക്കില്ലൊരു രസം
പദ്ധതികൾ തകരുന്നു
വാഗ്ദാനങ്ങൾ വാക്കിൽ-
മാത്രമായ് നിൽക്കുന്നു
അവസാനമെന്നെന്നറിയാതെ
ശ്രമിക്കാം, ശ്രദ്ധിക്കാം
നല്ലൊരു നാളേക്കായ്
അനുസരിക്കാം,
അധികാരി വർഗ്ഗത്തെ.