ഇമ്മാനുവൽസ് എച്ച്.എസ്സ്.എസ്സ്.കോതനല്ലുർ/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം

പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം

പരിസ്ഥിതിയെ സംരക്ഷിക്കുന്നതിന് ഏറ്റവും അത്യാവശ്യമാണ് വായു മലിനീകരണം തടയുക എന്നത്. നമ്മുടെ പരിസ്ഥിതിയെ എത്രമാത്രം മലിനീകരിക്കാമോ അത്രമാത്രം നാം മലീമസമാക്കിയിരിക്കുന്നു. ആഗോള താപനം, വായു മലിനീകരണം, കാലാവസ്ഥ വ്യത്യാസം മുതലായവ കാരണം നമ്മുടെ പരിസ്ഥിതി ഇല്ലാതാകുന്നു. നമ്മുടെ പരിസ്ഥിതി നമ്മുടേതാണെന്ന തിരിച്ചറിവ് നമ്മുക്ക് വേണം. പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതു നമ്മുടെ കടമയാണ്. പരിസ്ഥിതിയെ സംരക്ഷിക്കുന്നത് നമ്മുടെ ജീവൻ സംരക്ഷിക്കുന്നതിന് തുല്യമാണ്.

മനുഷ്യരായ നമ്മൾ ആരോഗ്യമ്മുളളവരായി ജീവിക്കുന്നതിൽ പ്രധാന പങ്ക് പരിസ്ഥിതിക്കാണ്. കാടും, മരവും എല്ലാം അടങ്ങുന്നതാണ് പരിസ്ഥിതി. പരിസ്ഥിതി നമ്മുടെ ഭവനമാണ്, വായുവാണ്, ഭക്ഷണമാണ് അങ്ങനെ എല്ലാമെല്ലാമാണ്. മനുഷ്യ ജീവന് മുഴുവൻ ജീവിത പിന്തുണസംവിധാനവും എല്ലാ പാരിസ്ഥിതിക ഘടകങ്ങളളയുടെയും ക്ഷേമത്തെ ആശ്രയിച്ചിരിക്കുന്നു. ഒരു മരം വെട്ടുന്നതിനു പകരം ഒരു തൈമരം നട്ടു പിടിപ്പിക്കാം. മഹാനായ ക്ലിമെന്റെ സ്റ്റോൺ പറഞ്ഞത് നമ്മുക്ക് അനുസ്മരിക്കാം. "നിങ്ങൾക്ക് ചുറ്റിനും ഉളളവ നിങ്ങളെ ശരിയിലേക്ക് നയിക്കുമോ അതോ തെറ്റിലേക്ക് നായിക്കുമോ.”

ആഷ്‌ന ഗർവാസീസ്
7 ബി, ഇമ്മാനുവൽസ് എച്ച്.എസ്സ്.എസ്സ്.കോതനല്ലുർ
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം