ഗവ.എച്ച് .എസ്.എസ്.കതിരൂര്/അക്ഷരവൃക്ഷം/ ശുചിത്വപാലകൻ മനോജ്
ശുചിത്വപാലകൻ മനോജ്
തലക്കെട്ടിൽ തന്നെയിരിക്കുന്നു ശുചിത്വത്തിന്റെ പര്യായം മനോജ്. മനോജ് ഒരു ചെറുപ്പക്കാരനാണ്. തന്റെ ചെറിയ വീടിന്റെ പരിസരത്ത് ഒരു കടലാസുതുണ്ട് വീഴുന്നത് അവനിഷ്ടമല്ല. അയൽക്കാരോട് സ്ഥിരം വഴക്കാണ്. ഇവന്റെ പ്രവൃത്തി കാരണം തങ്ങൾക്ക് സ്വസ്ഥതയില്ലെന്ന് അയൽക്കാർ മുറ്റത്തുകൂടെ നടന്നാൽ "പൊടിപാറ്റാതെ പോ” എന്ന് പറയും. മണ്ണും, പൊടിയും, ഭക്ഷണാവശിഷ്‌ടങ്ങളും പ്ലാസ്റ്റിക്കും ഒന്നും കണ്ടുകൂടാ.
അവരുടെ നാട്ടിൽ ഒരു വലിയ മലയുണ്ട്. നല്ല ഒന്നാന്തരം ചവറുമല. എല്ലാതരം മാലിന്യവും ഉണ്ട്. എല്ലാ ദിവസവും അവിടെ പോയി വേസ്റ്റ് പെറുക്കി വേർതിരിച്ച് അതിന്റേതായ നിക്ഷേപസ്ഥലങ്ങളിൽ നൽകും. “അവൻ ചെയ്യണത് ശുദ്ധ മണ്ടത്തരമാണ്” എന്ന് നാട്ടുകാരും.
കുറേക്കാലം വീടും ചവറുവലയും നാടും ശുചിയാക്കി അവൻ ഈ എല്ലാ സ്ഥലങ്ങളിലും മുനിസിപ്പാലിറ്റി ഉത്തരവ് വാങ്ങി മാലിന്യരഹിത സ്ഥലം എന്ന് പ്രഖ്യാപിച്ചു, ബോർഡ് വച്ചു.
അവൻ നാട്ടുകാർക്ക് ഒരു ബോധവത്‌കരണ ക്ലാസ് നല്‌കാമെന്ന് തീരുമാനിച്ചു. ഹെൽത്ത് ഇൻസ്‌പെക്‌ടറെ കണ്ട് കാര്യം പറഞ്ഞു. നാട്ടുകാരെ തനിക്കുള്ള അറിവ് പകർന്ന് വിവേകമുള്ളവരാക്കി. നാടും വീടും വൃത്തിയാക്കി ചവറുമല അപ്രത്യക്ഷമായി. ഒരു നല്ല ആരോഗ്യപ്രവർത്തകനാകാൻ മനോജിന് സാധിച്ചു.
നാടും, വീടും നന്നായി ഹെൽത്ത് ഇൻസ്പെക്‌ടർ ചോദിച്ചു: "അല്ല മനോജേ ഈ ചവറുമല നീക്കാനുള്ള കോൺഫിഡെൻസ് അഥവാ ആത്മവിശ്വാസം എവിടുന്നു ലഭിച്ചു? ഇതു നീക്കിയിട്ട് നിനക്കെന്തു ഗുണം?” മനോജ് പറഞ്ഞു: “സർ, ഇത് എന്റെ അച്ഛന്റെ സ്ഥലമായിരുന്നു. നമ്മൾ കടത്തിലായിരുന്നപ്പോൾ, ഈ സ്ഥലം വാങ്ങാൻ ആരും വന്നില്ല. ഈ കുന്നു കാരണം.അതോടെ എനിക്ക് ഇത് ശുചിയാക്കണമെന്ന് തോന്നി.അത് എന്റെ ജീവിതത്തിലെ പ്രധാന വഴിത്തിരിവായി”.
“കൊള്ളാം മനോജ്, നിന്റെ കഠിനാധ്വാനവും സമർപ്പണവും വഴിത്തിരിവായി.” “എന്റെ ജീവിതത്തിൽ സന്തോഷം തിരിച്ചുവന്നു.”
സാങ്കേതിക പരിശോധന - vrsheeja തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ |