കരടിക്കുട്ടാ ചങ്ങാതി എവിടേയ്ക്കാ നിൻ സഞ്ചാരം കാട്ടുമരത്തിൻ കൊമ്പത്ത് തൂങ്ങുന്നുണ്ടൊരു തേൻകൂട് മതിവരുവോളം തേനുണ്ണാൻ അവിടേക്കാണെൻ സഞ്ചാരം അയ്യോ പൊന്നെ തേൻകൊതിയാ തേനീച്ചപ്പട പൊതിയില്ലേ ഒട്ടും പേടി എനിക്കില്ല കട്ടിക്കമ്പിളി കൊണ്ടല്ലോ എന്നുടെ കുട്ടിക്കുപ്പായം.
സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത