സെന്റ് മേരീസ് എച്ച്. എസ്സ്. വൈന്തല

17:05, 10 മാർച്ച് 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Smhs (സംവാദം | സംഭാവനകൾ) (→‎ചരിത്രം)

തൃശ്ശൂര്‍ ജില്ലയിലെ മുകുന്ദപുരം താലൂക്കില്‍ കാദ്ദുകുറ്റി പഞ്ചായത്തില്‍ ചിറയും, മനയും, കാടുമുള്ള കല്ലൂര് വദ്ക്കുമ്മുരി വില്ലേജില്‍ വ്യ്ന്തല പ്രദേശത്ത് കഅന്നമനദ ടൗണില്‍ നിന്ന് 5 കി.മീ. വടക്ക് അന്നമനദ-അഷ്റ്റമിചിര-റൂട്ടിലായി വൈന്തല ഹൈസ്‌കൂള്‍ സ്ഥിതി ചെയ്യുന്നു.

സെന്റ് മേരീസ് എച്ച്. എസ്സ്. വൈന്തല
വിലാസം
തൃശ്ശൂര്‍ ജില്ല
സ്ഥാപിതം03 - 09 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്‍
വിദ്യാഭ്യാസ ജില്ല ഇരിങാല്ക്കുട
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
10-03-2010Smhs




==ചരിത്രം

           അനേകായിരങ്ങള്‍ക്ക്   ആദ്യാക്ഷരം  കുറിയ്ക്കാന്‍  അവസരമൊരുക്കിയ  സെന്റ്  മേരീസ്ഹൈസ്ക്കൂള്‍   ത്രിശ്ശുര്‍   ജില്ലയിലെ   മുകുന്ദപുരം    താലൂക്കില്‍    കാടുകുറ്റി   പഞ്ചായത്തില്‍   ചാലക്കുടിപ്പുഴയുടെ   തീരത്ത്    വൈന്തല   എന്ന   കൊച്ചുഗ്രാമത്തിന്റെ   ഹ്രദയഭാഗത്ത്  സ്ഥിതി  ചെയ്യുന്നു. പച്ചവിരിച്ച  നെല്‍പ്പാടങ്ങളും, സസ്യശ്യാമളമായ  തെങ്ങിന്‍  തോപ്പുകളും  ഈ  ഗ്രാമത്തിന്റെ  ചാരുതയ്ക്ക്  മിഴിവേകുന്നു.
    കണിച്ചായി, പാനായി, വലിയവീട്ടില്‍  എന്നീ  മൂന്ന്  കുടുംബക്കാര്‍   1896 -ല്‍   ഈ   സ്ക്കൂള്‍   സ്ഥാപിച്ചു . ആദ്യ   മാനേജരായി   തെരെഞ്ഞെടുക്കപ്പെട്ടത്   കണിച്ചായി   ഇട്ടൂപ്പ്   ചാക്കപ്പനെയാണ് .  L.S.S വൈന്തല  എന്ന   പേരില്‍   ആണ്   ആദ്യം   ഇത്   അറിയപ്പെട്ടത്. 1 മുതല്‍ 4 വരെയേ  തുടക്കത്തില്‍  ഉണ്ടായിരുന്നുള്ളു.  പിന്നീട്   ഏഴാം  ക്ലാസുവരെയായി.1945 -ല്‍   സമുദായം   സ്കുള്‍  ഹൈസ്ക്കൂളായി  അപ്പ്ഗ്രേഡായി  ചെയ്യപ്പെട്ടു . എ.വരദരാജന്‍  മാസ്റ്ററായിരുന്നു  ഹെഡ്  മാസ്റ്റര്‍ . ഈ  വിദ്യാലയത്തിന്റെ  ചരിത്രത്തില്‍ ഏറ്റവും  കൂടുതല്‍  കുട്ടികള്‍  1976-1977 വര്‍ഷത്തിലായിരുന്നു.1179കുട്ടികളും 27 ഡിവിഷനും. 
      ഇന്ന്  ഈ  വിദ്യാലയത്തില്‍  12 ഡിവിഷനുകള്‍  മാത്രമെയുള്ളു .ഇതിനുള്ള  പ്രധാന   കാരണം  +2 ഇല്ലാത്തതാണ് . രണ്ടു  കോളനികളില്‍  നിന്നും  വരുന്ന  നിര്‍ധനനരായ  കുട്ടികളുടെ  ഏക  ആശ്രയം  ഈ  വിദ്യാലയമാണ് . ഈ  ഗ്രാമത്തിന്റെ  മുഖഛായ   മാറണമെങ്കില്‍  കൂടുതല്‍  പഠന  സൌകര്യങ്ങള്‍   ഇവിടെ  ഉണ്ടാകണം . S.S.L.C.യ്ക്ക്  എന്നും  നല്ല   വിജയശതമാനം  കൈവരിയ്ക്കാന്‍  ഈ  വിദ്യാലയത്തിന്  സാധിച്ചിട്ടുണ്ട്   
       ഈ  വര്‍ഷം  മുതല്‍  ഇവിടെ  ഇംഗ്ളീഷ്   മീഡിയം   ക്ലാസുകള്‍  ആരംഭിച്ചു . Management യും  p.t.a.യെയുടെയും,  നാട്ടുകാരുടെയും  ഒത്തൊരുമിച്ചുള്ള  പ്രവര്‍ത്തനം  മൂലം  ഈ  വിദ്യലയത്തിലെ  പ്രവര്‍ത്തനങ്ങള്‍  വളരെ  ഭംഗിയായി  മുന്നോട്ട്  പോയികൊണ്ടിരിക്കുന്നു. 
                                                                                     
  മുകുന്ദപുരം  താലൂക്കില്‍, ചാലക്കുടി  ബ്ലോക്കില്‍ പ്പെട്ട  ഒരു  കൊച്ചുഗ്രാമമാണ്   വൈന്തല .കാടുകുറ്റി   പഞ്ചായത്തിലാണ്  ഈ  ഗ്രാമം  സ്ഥിതിചെയ്യുന്നത് . ചാലക്കുടി  പുഴ   ഈ  ഗ്രാമത്തെ  തഴുകിയുണര്‍ത്തുന്നു . പ്രക്രതി  സൌന്ദര്യം  കൊണ്ട്   അനുഗ്രഹീതമായ      ഗ്രാമം. അതെ, ഫലഭൂയിഷ്ഠമായ    മണ്ണ്, പവിത്രമായ  നാട്, ദൈവ  മനുഷ്യ   സംഗമം  നടന്ന  ഭൂമി, ദൈവം   മനുഷ്യരെ   വാര്‍ത്തെടുത്ത  പുണ്യഭൂമി, വി.ജോണ്‍  ബ്രിട്ടോ തന്റെ  കാലടികള്‍  കൊണ്ട്  വിശുദ്ധീകരിച്ച നാട് , വാഴ് ത്തപ്പെട്ട  ചാവറയച്ചന്‍  പുണ്യദീപം  തെളിീയിച്ച നാട് , വാഴ് ത്തപ്പെട്ട എവുപ്രാസ്യാമ്മ  മെനെഞ്ഞെടുത്ത  നാട് , കാലാകാലങ്ങളില്‍  പുണ്യ സംഗമം  നടന്ന  നാട് , ഇവിടെ  ആണ്  വൈന്തല  സെന്റ്  മേരീസ്ഹൈസ്ക്കൂള്‍  സ്ഥിതി  ചെയ്യുന്നത്. 

ഭൗതികസൗകര്യങ്ങള്‍

3-9-1896 ല്‍ പ്രവര്‍ത്തനം തുടങ്ങിയ ഈ വിദ്യാലയത്തിന് ഹൈസ്‌കൂള്‍ നിര്‍മ്മാണ കമ്മറ്റി ആദ്യകാലത്ത് നിര്‍മ്മിച്ച 2മുറികളുള്ള ഒരു ഓടിട്ട കെട്ടിടവും, മറ്റ് നാല് ബ്ലോക്കുകളിലായ14മുറികളുള്ള കെട്ടിടങ്ങളും, ആണ്‍കുട്ടികള്‍ക്കായി 2 മൂത്രപ്പുരകള്‍ പെണ്‍കുട്ടികള്‍ക്ക് ഗേള്‍സ് ഫ്രണ്ട്‌ലി ഏഴ് എണ്ണവും അദ്ധ്യാപകര്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും പ്രത്യേകം കക്കൂസുകളും നിലവിലുണ്ട്. കൂടാതെ,

  • പാചകപ്പുര.
  • ലൈബ്രറി റൂം.
  • സയന്‍സ് ലാബ്.
  • കമ്പ്യൂട്ടര്‍ ലാബ്.
  • മള്‍ട്ടീമീഡിയ തിയ്യറ്റര്‍
  • എല്‍.സി.ഡി. പ്രൊജക്ടര്‍ ലേസര്‍ പ്രിന്റര്‍, സ്‌കാനര്‍, വെബ്ക്യാമറ, വീഡിയോ ക്യാമറ, ലാപ്‌ടോപ്, ഇന്റര്‍നെറ്റ് ബ്രോഡ്ബാന്റ് കണക്ഷന്‍, ടി.വി. എന്നീ സൗകര്യങ്ങളും സ്‌കൂളിനുണ്ട്.
*  ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • പരിസ്ഥിതി ക്ലബ്ബ്
  • വിവിധ ക്ലബ്ബ് യൂണിറ്റുകള്‍