മാങ്ങാട്ടിടം യു പി എസ്/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം

17:28, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sajithkomath (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതി സംരക്ഷണം

നാം അധിവസിക്കുന്ന ഈ ഭൂമി നമ്മുടെ അമ്മയാണ്. ഈ അമ്മക്ക് ചരമഗീതങ്ങളെഴുതുകയാണ് നമ്മൾ. ഇവിടെ ജന്മം കൊള്ളുന്ന ഓരോ മനുഷ്യനും ആവശ്യമായതെല്ലാം നമ്മുടെ അമ്മ ഒരുക്കി വച്ചിട്ടുണ്ട്. ആ അമ്മയെ ഹൃദയം തുറന്നു സ്നേഹിക്കാൻ കഴിയണം. ഈ ഭൂമിയെ ദ്രോഹിക്കുന്നതു മനുഷ്യൻ മാത്രമാണ്. മനുഷ്യൻ അവരുടെ സ്വാർത്ഥതക്കു വേണ്ടി ഭൂമിദേവിയെ അമിതമായി ചൂഷണം ചെയ്തു കൊണ്ടിരിക്കുന്നു. അതിലൂടെ പരിസ്ഥിതിനാശം സംഭവിക്കുന്നു. വന്യജീവികളുടെ വാസ കേന്ദ്രങ്ങൾ മനുഷ്യന്റെ കൈയ്യേറ്റത്തിന് വിധേയമാകുന്നു. പർവ്വതങ്ങളും മലഞ്ചെരിവുകളും ഇടിച്ചു നിരത്തുമ്പോൾ പരിസ്ഥിതി അതിലോലമായി തീരുന്നു. അതു കൊണ്ടാണ് ഇടവേളയില്ലാതെ പ്രകൃതിക്ഷോഭമുണ്ടാകുന്നതു എന്നു നാം തിരിച്ചറിയണം. ഈ മണ്ണും ജല സമ്പത്തും ഭൂമിയുടെ വരദാനമാണ്. ഇതു ദുരുപയോഗം ചെയ്താൽ നമ്മൾ സ്വയം വാളാൽ വെട്ടിമറിക്കപ്പെടും എന്നു ഓർമ്മ വേണം.

നമ്മുടെ അശ്രദ്ധയും അഹന്തയും എല്ലാം കൂടി നമ്മളെയും നമ്മുടെ സഹോദരങ്ങളെയും ഈ ഭൂമിയെയും സർവ്വനാശത്തിലേക്കു നയിക്കുന്നു. മനുഷ്യൻ ശക്തനാണെന്നും ധീരനാണെന്നും അവകാശപ്പെടുമ്പൊഴും അവൻ ചവിട്ടി നില്ക്കുന്ന മണ്ണിനെ സംരക്ഷിക്കാനാകുന്നില്ലാ. നമ്മുടെ സുന്ദരമായ വയലേലകളിൽ വിളഞ്ഞു നില്ക്കുന്ന നെൽക്കതിർ കാണാൻ കൊതിയാകുന്നു. നമ്മുടെ വയലേലകൾ മണ്ണിട്ടു മൂടി സൗധങ്ങൾ പണിയുമ്പോൾ നമ്മൾ അറിയുന്നില്ലാ വരും കാലം നമ്മളെ കാത്തിരിക്കുന്നതു പട്ടിണിയാണെന്ന്.

മഴ സമ്യദ്ധമായി പെയ്യുകയും നദികൾ യഥേഷ്ടം ഒഴുകുകയും ചെയ്യുമ്പോൾ ആ പ്രവാഹത്തെ തടഞ്ഞു നിർത്താൻ മാത്രം നമുക്കറിയാം. മനുഷ്യനും സകല ചരാചരങ്ങളും നിലനില്ക്കണമെങ്കിൽ, മണ്ണും മലയും ഇവിടെ നിലനിൽക്കണം. നദികൾ സ്വതന്ത്രമായി ഒഴുകണം. കാടും, മരവും, മൃഗങ്ങളും, വള്ളികളും, പൂവുകളും ചെടികളും, പക്ഷികളും, പാറ്റകളും സകല ജീവജാലങ്ങളും അവയ്ക്ക് പാർക്കാൻ' പാർപ്പിടങ്ങളും ഇവിടെ വേണം. നമ്മുടെ ഭൂമി ഇങ്ങന തന്നെ നിലനിൽക്കണം ജീവനുള്ള കാലത്തോളം. പരിസ്ഥിതിയുടെ താളം തെറ്റിച്ചാൽ നമ്മുടെ ജീവിത താളവും തെറ്റും. അത് ഉണ്ടാവാതിരിക്കാൻ വരും തലമുറയായ നമ്മൾക്ക് ഒറ്റക്കെട്ടായി പ്രവർത്തിക്കാം.

അയന
5 A മാങ്ങാട്ടിടം യു പി എസ്
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം